കാഴ്ചകളുടെ ഉത്‌സവവും സമൃദ്ധിയും പകർത്തി സു​നി​ൽ; ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ  മു​പ്പ​തോളം പു​ര​സ്കാ​ര​ങ്ങ​ൾ

കൊ​ട​ക​ര: ഛായാ​ഗ്ര​ഹ​ണ ക​ല​യി​ൽ വേ​റിട്ട വ്യ​ക്തി​മു​ദ്ര പതി പ്പിച്ച പ്ര​തി​ഭ​യാ​ണു കി​ഴ​ക്കേ കോ​ടാ​ലി സ്വ​ദേ​ശി​യാ​യ സു​നി​ൽ പു​ണ​ർ​ക്ക. ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ മു​പ്പ​തോളം പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഈ ​യു​വ ഫോ​ട്ടോ​ഗ്രാ​ഫ​റെ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്. ഉ​ത്സ​വ​ങ്ങ​ളു​ടെ നി​റ​ക്കാ​ഴ്ച​ക​ളാ​ണു സുനി​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ മി​ക്ക​തും. പ​ല​പ്പോ​ഴാ​യി ല​ഭി​ച്ച പു​ര​സ്കാ​ര​ങ്ങ​ളി​ൽ പ​കു​തി​യും ഉ​ത്സ​വ​ക്കാ​ഴ്ച​ക​ൾ​ക്കാ​ണ്.

ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളി​ലെ പ​തി​വു​കാ​ഴ്ച​ക​ളെപ്പോലും സു​നി​ലി​ന്‍റെ കാ​മ​റ​ക്ക​ണ്ണു​ക​ൾ വേ​റി​ട്ട​താ​ക്കി മാ​റ്റു​ന്നു. കൊ​ട​ക​ര ഷ​ഷ്ഠി, ചെ​ന്പു​ചി​റ പൂ​രം, കു​ഴൂ​ർ ഏ​കാ​ദ​ശി, കും​ഭ​ഭ​ര​ണി ആ​ഘ​ഷം, മീ​ന തി​രു​വോ​ണ മ​ഹോ​ത്സ​വം തു​ട​ങ്ങി​യ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽനി​ന്ന് സു​നി​ൽ പ​ക​ർ​ത്തി​യ​ചി​ത്ര​ങ്ങ​ൾ​ക്കു പ​ല​പ്പോ​ഴാ​യി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ത്സ​വ​ക്കാ​ഴ്ച​ക​ൾ ക​ഴി​ഞ്ഞാ​ൽ സു​നി​ലി​ന്‍റെ കാ​മ​റ​ക്ക​ണ്ണു​ക​ൾ തി​രി​യു​ന്ന​ത് കാ​ർ​ഷി​ക വൃ​ത്തി​യി​ലേ​ക്കാ​ണ്.

കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ വ​ർ​ണ ചാ​രു​ത​യോ​ടെ പ​ക​ർ​ത്തു​ന്ന​തി​ൽ ഈ ​യു​വ​ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ക​ര​വി​രു​ത് വേ​റി​ട്ട​താ​ണ്. ഫാം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ അ​ട​ക്ക​മു​ള്ള​വ സം​ഘടിപ്പി​ച്ച കാ​ർ​ഷി​ക ഫോ​ട്ടോ​ഗ്ര​ഫി​ മ​ത്സ​ര​ങ്ങ​ളി​ൽ സു​നി​ലി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മ്മാ​നാ​ർ​ഹ​മാ​യി​ട്ടു​ണ്ട്. 2001 ൽ ​കൊ​ച്ചി​ൻ റി​ഫൈ​ന​റീ​സ് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ത​ല ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തി​ലൂ​ടെ​യാ​ണു സു​നി​ൽ പു​ണ​ർ​ക്ക ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ​ത്.

Related posts