ചങ്ങനാശേരിയിലെ ദമ്പതികളുടെ ആത്മഹത്യ;  സുനിലിന്‍റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഇല്ലെന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്

കോ​ട്ട​യം: വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച സ്വ​ർ​ണ​പ​ണി​ക്കാ​ര​ൻ ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ഇ​ല്ല​ന്പ​ള്ളി വീ​ട്ടി​ൽ സു​നി​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ഇ​ല്ലെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്.ഇ​ന്നു രാ​വി​ലെ​യാ​ണ് സു​നി​ൽ, ഭാ​ര്യ രേ​ഷ്മ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്.

സ്വ​ർ​ണം കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​നി​ലി​നെ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു​വെ​ന്നും മ​ർ​ദി​ച്ചു​വെ​ന്നു​മാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ മ​ർ​ദ​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളോ ച​ത​വു​ക​ളോ സു​നി​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ആ​ർ​ഡി​ഒ എ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യ്ക്കു മു​ന്നി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

Related posts