സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്! അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയുടെ പ്രതികരണം; സുനിയ്ക്കുവേണ്ടി കോടതിയില്‍ ഹാജരാവുന്നത് അഡ്വ. ആളൂര്‍

hytrhനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇന്നു കാലത്താണ് സുനിയെ ജയിലില്‍ നിന്ന് കൊണ്ടുപോയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും ഹാജരാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി കോടതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റൊന്നും സംസാരിക്കാന്‍ പോലീസ് സുനിയെ അനുവദിച്ചില്ല. സുനിക്കുവേണ്ടി അഡ്വ. ബി.ആ. ആളൂരാണ് ഹാജരാകുന്നത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് ആളൂര്‍ അറിയിച്ചു. ജയിലില്‍ നിന്ന് ദിലീപിനെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്യുകയും ഇരുവരെയും ഭീഷണിപ്പെടുത്തി കത്തെഴുതുകയും ചെയ്തതിനുശേഷമാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. സുനി ഉള്‍പ്പെട്ട പഴയ കേസുകളും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. നേരത്തെ മറ്റൊരു നടിയെ സമാനമായി ആക്രമിച്ച കേസും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. സുനി റിമാന്‍ഡിലായതിനുശേഷം നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരുപാട് വഴിത്തിരിവുകള്‍ ഉണ്ടായി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യംചെയ്തത് ഇതിനുശേഷമാണ്. ഇരുവര്‍ക്കുമെതിരെ പോലീസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതും ഇതിനുശേഷമാണ്. അതുകൊണ്ട് തന്നെ സുനിയെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

Related posts