ചാത്തന്നൂർ: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പച്ചക്കറി, പഴം ഉല്പാദക സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിന് വേണ്ടി ജനുവരി ഒന്നു മുതൽ 470 ദിവസം നീണ്ടു നില്ക്കുന്ന ജീവനി പദ്ധതി നടപ്പാക്കും.വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർഥികൾ ചാത്തന്നൂരിൽ നടത്തുന്ന ഗ്രാമ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പത്ത് ലക്ഷം പേരെ ആയിരത്തോളമുള്ള കൃഷി ഓഫീസുകൾ മുഖേന കൃഷി പഠിപ്പിക്കും. കൃഷി എന്താണ്, എന്തിനാണ് കൃഷിയുടെ പ്രാധാന്യം എന്നിവയിൽ വിദഗ്ധർ കൃഷിപാഠശാല എന്ന പദ്ധതി മുഖേനയാണ് കൃഷിപാഠശാല ക്ലാസുകൾ നടത്തുക.
പച്ചക്കറി, പഴം ഉല്പാദന ത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനായിരുന്നു. കാർഷിക കോളേജ് ഡീൻ ഡോ.എ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മരായ എം.കെ.ശ്രീകുമാർ, ടി.ആർ. ദിപു, കെ.ജോയിക്കുട്ടി, എസ്.എം.റംസ റാവുത്തർ, ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ ഹരീഷ്, ഗിരികുമാർ, ഗ്രാമ പഞ്ചായത്തംഗം ഷീജ, ഡോ.കെ.ജി. സംഗീത, വിദ്യാർഥി പ്രതിനിധി നൂർ ലീന ഇൽ ഹാം തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായിവിളംബര ഘോഷയാത്രയും നടത്തി. ഘോഷയാത്രയ്ക്ക് ശേഷം വിദ്യാർഥിനികൾ നൃത്തശില്പം അവതരിപ്പിച്ചു. ഗാനാലാപനങ്ങളും നടത്തി.