പാലക്കാട്: മണ്ണൊലിപ്പും മലയിടിഞ്ഞതു മൂലം നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാൻ സർക്കാർ അനുവദിച്ച ധനസഹായം തുക കാര്യക്ഷമമായി വിതരണം ചെയണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രളയാനന്തര കാർഷിക മേഖലയുടെ പുനർ ജീവനവും പുനരുദ്ധാരണവും ലക്ഷ്യമാക്കുന്ന ഏകദിന കർമ്മ പരിപാടി പുനർജ്ജനിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്താൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആവശ്യമായ ധനസഹായങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിൽ ഉദ്യാഗസ്ഥർ വീഴ്ച വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ അധ്യക്ഷയായ പരിപാടിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ഉഷ്, ആത്മ പ്രൊജക്ട് ഡയറക്ടർ സ്റ്റെല്ല ജേക്കബ്, മലന്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.കാഞ്ചന സുദേവൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ഗീത ടീച്ചർ, മലന്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിൻ വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.രാജൻ, മലന്പുഴ എം.എൽ.എയുടെ പോഴ്സനൽ അസിസ്റ്റന്റ് എൻ. അനിൽകുമാർ ഡോ.സുനിൽ മുരുകൻ എന്നിവർചടങ്ങിൽ സംസാരിച്ചു.