ജീവിതം നരകതുല്യമാണെന്നും കുറച്ചു ദിവസങ്ങളായി താൻ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണെന്നും ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. സുനൈന ബൈപ്പോളാർ ഡിസോഡറിന് ചികിത്സയിലാണെന്നും ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം തള്ളി കളഞ്ഞ ഇവർ താൻ ഒരു രോഗത്തിന് അടിമയല്ലെന്ന് വ്യക്തമാക്കി. എനിക്ക് ബൈപ്പോളാർ ഡിസോഡറില്ല. ഞാൻ ആശുപത്രിയിൽ ചികിത്സയിലുമല്ല. ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പം ചെമ്പൂരിലുള്ള ഗോൾഫ് ക്ലബിലായിരുന്നു. അച്ഛന്റെ വീട്ടിൽ എത്തിയപ്പോളാണ് ഈ കാര്യങ്ങളെല്ലാം അറിയുന്നത്.
മുൻപ് മദ്യപാനത്തിൽ നിന്നും മോചനം ലഭിക്കുവാൻ ഞാൻ ചികിത്സ നേടിയിരുന്നു. ലണ്ടനിലായിരുന്നു ഞാൻ. അതെല്ലാം ഇപ്പോൾ ശരിയായി. ആ സമയമാണ് അച്ഛന് അർബുദമാണെന്ന് ഞാൻ അറിയുന്നത്. ഈ വാർത്തകളെല്ലാം പ്രചരിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞു നോക്കിയില്ല.
കുറച്ച് പ്രശ്നങ്ങളുണ്ട്. അതൊന്നും തുറന്നു പറയാൻ സാധിക്കില്ല. ഒരു പ്രശ്നവും എന്റെ കുടുംബത്തെ ബാധിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണ്. സുനൈന പറഞ്ഞു.