അച്ഛൻ രാകേഷ് റോഷനും സഹോദരൻ ഹൃത്വിക് റോഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സുനൈന റോഷൻ. മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകനുമായി താൻ പ്രണയത്തിലാണെന്നും എന്നാൽ വീട്ടുകർ അതിനെ എതിർക്കുകയാണെന്നും കുടുംബത്തിൽ നിന്നുള്ള പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്നും സുനൈന പറയുന്നു.
റുഹേൽ അമിൻ എന്നയാളുമായാണ് സുനൈന പ്രണയത്തിലായത്. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ അച്ഛൻ തന്നെ മർദ്ദിച്ചുവെന്നും റുഹേൽ തീവ്രവാദിയാണെന്ന് പറഞ്ഞെന്നുമാണ് സുനൈനയുടെ വാദം.
തന്നെ സഹായിക്കാമെന്ന് ഹൃത്വിക് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വാക്ക് മാറ്റിയിരിക്കുകയാണെന്നും സഹോദരൻ അച്ഛന്റെ നിയന്ത്രണത്തിലാണെന്നും സുനൈന പറയുന്നു. എനിക്ക് വീട് വാങ്ങി നൽകാമെന്ന് ഹൃത്വിക് പറഞ്ഞതാണ് എന്നാൽ ഇപ്പോൾ അത് സമ്മതിക്കുന്നില്ല. എല്ലാവരും എന്നെ ഉപദ്രവിക്കുകയാണെന്നും സുനൈന വ്യക്തമാക്കി.