ചാനല്‍ മുറികള്‍ കോടതി മുറികളല്ലെന്ന് ഓര്‍മ്മിപ്പിച്ച് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഫേസ്ബുക്കിലൂടെയാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ ചാനല്‍ അട്ടഹാസങ്ങള്‍ എന്നുപറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ചാനലുകളിലെ ന്യൂസ് റൂമുകള്‍ ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ വിധത്തില്‍ കോടതി മുറികളായി മാറുകയാണ്. അവതാരകര്‍ തങ്ങളുടെ ജോലി എന്തെന്നു പോലും മറന്ന് ചാനലുകളില്‍ ചര്ച്ചക്കെത്തുന്നവരുടെ മുകളില്‍ പുലികളെ പോലെ ചാടി വീണു കൊന്നു കൊലവിളിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മതി. ഇഷ്ടമല്ലെങ്കില്‍ പോയി പണി നോക്കാന്‍ പറയണമെന്നും സുനിത ദേവദാസ് പറയുന്നു. ഏതെങ്കിലും വിഷയത്തില്‍ ഇതുവരെ ആരോപണ വിധേയരായവര്‍ക്കും ഇനി ആരോപണവിധേയരാവാന്‍ പോകുന്നവര്‍ക്കും ഉപകാരപ്പെടുന്ന ചില ടിപ്സാണ് സുനിത ദേവദാസ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും കഷ്ടപ്പെട്ട്, ആലോചിച്ച്, ശ്വാസം പിടിച്ചു മറുപടി പറയേണ്ടതില്ല.
അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ നമ്മളാരും ബാധ്യസ്ഥരല്ല. ചാനല്‍ സ്റ്റുഡിയോകള്‍ കോടതിമുറികളല്ല. മാധ്യമപ്രവര്‍ത്തകര്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി തൊഴില്‍ ചെയ്യുന്നവരാണ്. അവര്‍ക്ക് യാതൊരുവിധ അധികാരങ്ങളുമില്ല. മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ കൊടുക്കാന്‍ നമ്മള്‍ക്ക് ചുമതലയില്ല. എനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല എന്നു പറയാം. അന്തംവിട്ടു നില്ക്കുമ്പോള് വായിലേക്ക് ചാനല്‍ മൈക്ക് കുത്തിക്കയറ്റി ലൈവ് കണക്റ്റ് ചെയ്ത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും നാം നരകിച്ച് ഉത്തരം പറയേണ്ടതില്ല. എല്ലാം പ്ലാന്‍ ചെയ്ത് ചെയ്യണം. ചാനലുകളില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍ സംസാരിക്കേണ്ട വിഷയം കൃത്യമായി പ്ളാന്‍ ചെയ്തു പോവുക. നമ്മള് പറയാനുദ്ദേശിക്കാത്ത കാര്യം ആര്് എത്ര നിര്‍ബന്ധിച്ചാലും പറയാതിരിക്കുക. വായില്‍ തോന്നിയത് പറയാതിരിക്കുക. പ്രകോപനങ്ങളില്‍ വശംവദരായി വായില്‍ തോന്നിയത് പറയാതിരിക്കുക. ശ്രദ്ധിച്ചു പ്രതികരിക്കേണ്ട പ്രാധാനപ്പെട്ട വിഷയമാണെങ്കില്‍ സംസാരിക്കാന്‍ നിങ്ങളുടെ വക്കീലിനെ ഏല്‍പ്പിക്കുക. പോയി പണി നോക്കടോ എന്നതാണ് അവസാനത്തേതും പ്രധാനപ്പെട്ടതുമായ വാക്കുകള്‍. ”പോയി പണി നോക്കെടോ” എന്നു തിരിഞ്ഞു നിന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളു ഈ ചാനല്‍ കോടതി വിചാരണകള്‍ എന്നും സുനിത ദേവദാസ് ആരോപണ വിധേയരായവര്‍ക്കും ആകാന്‍ പോയകുന്നവര്ക്കും ഉപദേശം നല്കുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യല്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍. അതല്ലാത്ത പക്ഷം ചേരലും ശിക്ഷ വിധിക്കലും ഒന്നും മാധ്യമപ്രവര്‍ത്തനമല്ല. അഹങ്കാരത്തിന്റെ ചാനല്‍ അട്ടഹാസങ്ങള്‍ അവസാനിപ്പിക്കണെന്നു പറഞ്ഞാണ് സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ ദിവസങ്ങളില്‍ നടന്നുവരുന്ന ചാനല്‍ചര്‍ച്ചകളും കുറ്റവാളികള്‍ എന്ന് വിധിച്ചുള്ള അവതാരകരുടെ ചോദ്യംചെയ്യലും സുനിതയുടെ ഈ കടുത്ത പ്രതികരണം അര്‍ഹിക്കുന്നതു തന്നെയാണ്. സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
അധികാരത്തിന്റെ, അഹങ്കാരത്തിന്റെ ചാനല്‍ അട്ടഹാസങ്ങള്‍
ഏതെങ്കിലും വിഷയത്തില്‍ ഇതുവരെ ആരോപണ വിധേയരായവര്‍ക്കും ഇനി ആരോപണവിധേയരാവാന്‍ പോകുന്നവര്‍ക്കും ഉപകാരപ്പെടുന്ന ചില ടിപ്സ്
1. ചാനല്‍ സ്റ്റുഡിയോകള്‍ കോടതിമുറികളല്ല. മാധ്യമപ്രവര്‍ത്തകര്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി തൊഴില്‍ ചെയ്യുന്നവരാണ്. അവര്‍ക്ക് യാതൊരുവിധ അധികാരങ്ങളുമില്ല.
2. മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും കഷ്ടപ്പെട്ട് , ശ്വാസം പിടിച്ചു മറുപടി പറയേണ്ടതില്ല. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ നമ്മളാരും ബാധ്യസ്ഥരല്ല
3. മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ കൊടുക്കാന്‍ നമ്മള്‍ക്ക് ചുമതലയില്ല. എനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല എന്നു പറയാം.
4. അന്തംവിട്ടു നില്ക്കുമ്പോള് വായിലേക്ക് ചാനല്‍ മൈക്ക് കുത്തിക്കയറ്റി ലൈവ് കണക്റ്റ് ചെയ്ത് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും നാം നരകിച്ച് ഉത്തരം പറയേണ്ടതില്ല.
5. ചാനലുകളില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍ സംസാരിക്കേണ്ട വിഷയം കൃത്യമായി പ്ളാന്‍ ചെയ്തു പോവുക.
6. നമ്മള് പറയാനുദ്ദേശിക്കാത്ത കാര്യം ആരു എത്ര നിര്‍ബന്ധിച്ചാലും പറയാതിരിക്കുക.
7. പ്രകോപനങ്ങളില്‍ വശംവദരായി വായില്‍ തോന്നിയത് പറയാതിരിക്കുക.
8. ശ്രദ്ധിച്ചു പ്രതികരിക്കേണ്ട പ്രാധാനപ്പെട്ട വിഷയമാണെങ്കില്‍ സംസാരിക്കാന്‍ നിങ്ങളുടെ വക്കീലിനെ ഏല്‍പ്പിക്കുക
9. വായില്‍ തോന്നിയതു കോതക്കു പാട്ട് എന്ന പോലെ കാറിക്കൂവുന്നവരെ നിങ്ങളെ പ്രതിനീധീകരിച്ചു സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക.
10. അവസാനത്തേതും പ്രധാനപ്പെട്ടതും ”പോയി പണി നോക്കെടോ” എന്നു തിരിഞ്ഞു നിന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളു ഈ ചാനല്‍ കോടതി വിചാരണകള്‍
ചാനലുകളിലെ ന്യൂസ് റൂമുകള്‍ ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ വിധത്തില്‍ കോടതി മുറികളായി മാറുകയാണ്.
അവതാരകര്‍ തങ്ങളുടെ ജോലി എന്തെന്നു പോലും മറന്ന് ചാനലുകളില്‍ ചര്‍ച്ചക്കത്തെുന്നവരുടെ മുകളില്‍ പുലികളെ പോലെ ചാടി വീണു കൊന്നു കൊലവിളിക്കുന്നു.
തങ്ങളാണ് അധികാരത്തിന്‍േറയും നിയമത്തിന്‍േറയും അങ്ങേയറ്റത്തെ നീതിപീഠം എന്നു കരുതുന്ന ഇവരെ പൊതുജനങ്ങള്‍ ഭയക്കരുത്.
പോയി പണി നോക്കാന്‍ പറയണം. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് അവരുടെ തൊഴിലല്ല.
വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യല്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍. അല്ലാതെ പക്ഷം ചേരലും ശിക്ഷ വിധിക്കലും ഒന്നും മാധ്യമപ്രവര്‍ത്തനമല്ല.
അവസാനിപ്പിക്കുക ഈ അധികാരത്തിന്റെ, അഹങ്കാരത്തിന്റെ ചാനല്‍ അട്ടഹാസങ്ങള്‍.
Sunitha Devadas