വീ​ണ്ടും ബ​ഹി​രാ​കാ​ശ ‌യാ​ത്ര​യ്ക്ക് സു​നി​താ വി​ല്യം​സ്


ന്യൂയോ​​​​ർ​​​​ക്ക്: ബ​​​​ഹി​​​​രാ​​​​കാ​​​​ശ ‌യാ​​​​ത്ര​​​​യ്ക്ക് വീ​​​​ണ്ടും ത​​​​യാ​​​​റെ​​​​ടു​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി സു​​​​നി​​​​താ വി​​​​ല്യം​​​​സ്.

മൂ​​​​ന്നാം ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്ര​​​​യ്ക്കൊ​​​​രു​​​​ങ്ങു​​​​ന്ന സു​​​​നി​​​​ത ബോ​​​​യിം​​​​ഗി​​​​ന്‍റെ സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​ വാ​​​​ഹ​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കും. ഇ​​ന്ന് ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ലെ കേ​​​​പ് കാ​​​​ന​​​​വെ​​​​റ​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​റി​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണം.

ബു​​​​ച്ച് വി​​​​ൽ​​​​മോ​​​​ർ എ​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്രി​​​​ക​​​​നും സു​​​​നി​​​​ത​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​കും. മ​​​​നു​​​​ഷ്യ​​​​രു​​​​മാ​​​​യി സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണ​​​​യാ​​​​ത്ര​​​​യാ​​​​ണി​​​​ത്. വാ​​​​ണി​​​​ജ്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നാ​​​​സ​​​​യു​​​​മാ​​​​യി​​​​ച്ചേ​​​​ർ​​​​ന്നു​​​​ള്ള ഈ ​​​​പ​​​​രീ​​​​ക്ഷ​​​​ണം. ഇ​​​​തു​​​​വ​​​​രെ​​​​യാ​​​​യി സു​​​​നി​​​​താ വി​​​​ല്യം​​​​സ് 322 ദി​​​​വ​​​​സം ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

58 വ​യ​സു​കാ​രി​യാ​യ സു​നി​ത​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ​യാ​ത്ര 2006 ഡി​സം​ബ​റി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലേ​ക്കാ​യി​രു​ന്നു. 2007 ജൂ​ൺ 22 വ​രെ അ​വ​ർ അ​വി​ടെ​ക്ക​ഴി​ഞ്ഞു.

അ​ന്ന് 29 മ​ണി​ക്കൂ​റും 17 മി​നി​റ്റും ബ​ഹി​രാ​കാ​ശ​ത്തു​ന​ട​ന്ന് റി​ക്കാ​ർ​ഡി​ട്ടു. 2012-ൽ ​വീ​ണ്ടും അ​ന്താ​രാ​ഷ്‌‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​പ്പോ​യ അ​വ​ർ അ​ത്ത​വ​ണ​യും ന​ട​ന്നു. ആ​കെ ന​ട​ത്തം 50 മ​ണി​ക്കൂ​റും 40 മി​നി​റ്റും. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​വ​​​​ശ്യം ന​​​​ട​​​​ന്ന വ​​​​നി​​​​ത എ​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​യും സു​​​​നി​​​​ത​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ്.

 

Related posts

Leave a Comment