ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയായിരുന്നു സുനിത.
ജഗദീഷ്, മുകേഷ് , സിദ്ധിക്ക് എന്നിവരുടെ തുടക്കകാല നായികയായെങ്കിലും പിന്നീട് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി സിനിമയില്‍ തിളങ്ങിയിട്ടുണ്ട്.
ഇന്നും സുനിത നായികയായിട്ടുള്ള പഴയ സിനിമകള്‍ മിനിസ്ക്രീനില്‍ എത്തുന്പോള്‍ ഈ നായികാ എവിടെ എന്ന് ആരാധകർ അന്വേഷിക്കാറുണ്ട്.
സുനിത ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പം അമേരിക്കയിലാണ്. വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തോട് ബൈ പറഞ്ഞ നടി പിന്നീട് സിനിമയിലേക്ക് തിരികെ വന്നിരുന്നില്ല.
മലയാള സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിലും സുനിത ആന്ധ്രാ പ്രദേശുകാരിയാണ്.
അഭിനയത്തിന് പുറമെ നര്‍ത്തകിയെന്ന നിലയിലും പ്രസിദ്ധയാണ് സുനിത. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനിടയില്‍ കുടുംബ ജീവിതത്തെക്കുറിച്ചെല്ലാം സുനിത വ്യക്തമാക്കി.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെയാണ് സുനിതയുടെ വെളിപ്പെടുത്തൽ.
ചെന്നൈയില്‍ എന്റെ സംഗീത അധ്യാപികയുടെ മകനായിരുന്നു രാജ്. വര്‍ഷങ്ങളായി പരസ്പരം അറിയാം. തഞ്ചാവൂരാണ് രാജിന്റെ നാട്. വീട്ടുകാരുടെ ആഗ്രഹവും തീരുമാനവും ഞങ്ങള്‍ അനുസരിച്ചു.
പഠനാര്‍ഥമാണ് രാജ് യുഎസില്‍ പോവുന്നത്. പിന്നെ ജോലി നേടി. വിവാഹശേഷം സിനിമ ഉപേക്ഷിക്കുമെന്നും അമേരിക്കയില്‍ സ്ഥിര താമസമാക്കുമെന്നും അറിയമായിരുന്നു.
കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിച്ച ശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്.
യുഎസില്‍ നിന്ന് വന്ന് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് രാജിനും എനിക്കും അറിയാമായിരുന്നു. ഡാന്‍സ് സ്കൂള്‍ ആരംഭിച്ചതോടെ തിരക്കേറി.
അമ്മ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകനോട് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ അവന്റെ കൂട്ടുകാരില്‍ നിന്ന് അറിഞ്ഞു.
ആ കൂട്ടുകാരന് അറിഞ്ഞത് അയാളുടെ മാതാപിതാക്കളില്‍ നിന്നാണ്. അവന് ചോദിച്ചപ്പോള്‍ രാജ് അതേ എന്ന് പറഞ്ഞു. അദ്ഭുതത്തില്‍ കണ്ണുകള്‍ വിടര്‍ന്നു.
ആ സമയത്ത് അവന് സ്കൂളില്‍ പഠിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അവന് അങ്ങനെ ഒരു തോന്നലില്ല. ഇന്ത്യയില്‍ എത്തി ആളുകള്‍ സ്നേഹത്തോടെ അടുത്ത് വന്ന് ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അവന് നാണം.
താന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്ന് ചിരിയോടെ അവൻ. മകന് ഇപ്പോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ലോ വിദ്യാര്‍ഥിയാണ്.
കോളേജില്‍ ഡാന്‍സ് ടീമിന്റെ കൊറിയോഗ്രാഫറാണ്. അഞ്ച് വര്‍ഷം മുന്‍പാണ് ഒടുവിൽ ഇന്ത്യയില്‍ വന്നതെന്നും സുനിത അഭിമുഖത്തിൽ പറഞ്ഞു.