ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് മാസങ്ങളായി തുടരുന്ന ഇന്ത്യന് വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പരാതിയുമായി രംഗത്ത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് അസാധാരണമായി ദുർഗന്ധം വമിക്കുന്നുവെന്നാണ് ഇവർ അധികൃതരെ അറിയിച്ചത്. റഷ്യ പുതുതായി വിക്ഷേപിച്ച പ്രോഗ്രസ് എംഎസ് 29 സ്പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയശേഷമാണ് ദുർഗന്ധം പുറത്തേക്കു വരുന്നതെന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടു.
സ്പേസ്ക്രാഫ്റ്റിന്റെ വാതില് ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നത്രെ. ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയിൽ ദുർഗന്ധം പുറത്തേക്കു വന്നതെന്നാണ് സുനിത പറയുന്നത്.