സണ്ണിവെയ്ന്‍ സംവിധായകനാകുന്നുവെന്നു സൂചനകള്‍. സുഹൃത്തായ തിരക്കഥാകൃത്ത് കഥയൊരുക്കുന്ന ചിത്രത്തിലൂടെയാണു സണ്ണി സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ന്യൂജനറേഷന്‍ രീതിയിലുള്ള കുറേ സിനിമകളില്‍ അഭിനയിച്ചയാളാണു താനെന്നും എന്നാല്‍ സംവിധാനം ചെയ്യുന്നത് ആ രീതിയിലുള്ള സിനിമയാകണമെന്നില്ലെന്നും സണ്ണി പറഞ്ഞു.
ലാല്‍ജോസ്, സത്യന്‍ അന്തിക്കാട് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കൊതിയാണെന്നും താരം വ്യക്തമാക്കി. എവിടെയും ഇടിച്ചുകയറുന്ന സ്വഭാവം തനിക്കില്ലാത്തതുകൊണ്ട് താനൊരു ഒറ്റയാനാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. നായകനാവണമെന്നൊന്നും നിര്‍ബന്ധമില്ല. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്നും സണ്ണി പറഞ്ഞു.
സുഹൃത്ത് മിഥുന്‍ മാനുവലിന്റെ ‘അലമാര’യില്‍ അഭിനയിക്കുകയാണ് താരം. ഇരുവരും നേരത്തെ ഒന്നിച്ച ‘ആന്‍മരിയ കലിപ്പിലാണ്’ ഹിറ്റായിരുന്നു.