മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിനായി നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയതും അവരെ കാണുന്നതിനായി പതിനായിരക്കണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയതും കേരളത്തിനകത്തും പുറത്തും ഒരുപോലെ വാര്‍ത്തയായിരുന്നു. ബോളിവുഡ് നടി എന്നതിനപ്പുറം അറിയപ്പെടുന്ന പോണ്‍ താരം കൂടിയായ സണ്ണിയെ കാണാന്‍ ഇത്രയധികം ആളുകള്‍ തടിച്ചുകൂടിയെങ്കില്‍ അത് ശുഭ സൂചനയല്ല നല്‍കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇങ്ങനെയൊരു നടിയെ കാണാന്‍ ഇത്രയധികം ആളുകള്‍ തടിച്ചുകൂടിയെങ്കില്‍ അത് മലയാളിയുടെ മനസ് വിശാലമായി എന്നതിന്റെ സൂചനയാണെന്ന് അവതാരക രഞ്ജിനി ഹരിദാസ് അടുക്കമുള്ള ചിലര്‍ പറഞ്ഞിരുന്നു.
ഈയവസരത്തിലാണ് കൊച്ചിയില്‍ തന്നെ കാണാന്‍ ഇത്രയധികം ആളുകള്‍ തടിച്ചുകൂടിയതിനെക്കുറിച്ച് സണ്ണി ലിയോണ്‍ മനസു തുറന്നത്. കൊച്ചിയിലെ ജനക്കൂട്ടത്തെ പ്രശംസിക്കുകയാണ് സണ്ണി ലിയോണ്‍ ചെയ്തത്. കൊച്ചിയില്‍ വന്ന ജനങ്ങള്‍ തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഒരു ടിവി ചാറ്റ് ഷോയിലാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും നടി പറഞ്ഞു.
ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല. മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല. സ്‌നേഹക്കടലാണ് ഞാന്‍ കൊച്ചിയില്‍ കണ്ടത്. സണ്ണി ലിയോണ്‍ പറയുന്നു. എന്റെ കാര്‍ സ്‌നേഹത്തിന്റെ ഒരു കടലില്‍ എത്തിപ്പെട്ടതു പോലെ എന്നാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞത്. ട്വിറ്ററില്‍ ചിലര്‍ സണ്ണി ലിയോണിനെ ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളുടെ മാതാവായ ഖലീസ്സിയുമായാണ് താരതമ്യപ്പെടുത്തിയത്. ഒരാള്‍ കമന്റ് ചെയ്തത് കേരളത്തില്‍ ബിജെപിയുടെ യോഗത്തില്‍ എത്തുന്നത് പത്തു പേരാണെങ്കില്‍ സണ്ണി ലിയോണിനെ കാണാനെത്തിയത് 10 ലക്ഷം പേരാണ്. അങ്ങനെയെങ്കില്‍ എംപിയാവുന്നതിനു വേണ്ടി സണ്ണി ലിയോണിന് മത്സരിക്കാമെന്നായിരുന്നു.