ന്യൂഡൽഹി: ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ സണ്ണി ലിയോണിനെ മോഡലാക്കി അവതരിപ്പിച്ച കോണ്ടം കന്പനിയുടെ പരസ്യത്തിനെതിരേ വ്യാപക പ്രതിഷേധം. വിവാദം ശക്തമായതോടെ, ഗുജറാത്തിൽ പലേടത്തും സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്തുമാറ്റി. നവരാത്രി ആഘോഷങ്ങൾക്ക് തൊട്ടുമുൻപായി സ്ഥാപിച്ച ബോർഡിലെ പരസ്യവാചകങ്ങൾക്കെതിരെയാണ് ഹൈന്ദവസംഘടനയായ ഹിന്ദുയുവവാഹിനിയും കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സും രംഗത്തുവന്നത്.
സണ്ണി ലിയോണ്‍ ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങൾ പണത്തിനായി നശിപ്പിക്കുകയാണെന്ന് ഹിന്ദുയുവവാഹിനി കുറ്റപ്പെടുത്തുന്നു. പരസ്യബോർഡ് മാറ്റണമെന്നും കോണ്ടം കന്പനിക്കും അതിന്റെ ബ്രാൻഡ് അംബാസിഡറായ സണ്ണി ലിയോണിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷൻ കേന്ദ്ര ഉപഭോക്തൃവകുപ്പ് മന്ത്രി രാംവില്ല്വാസ് പാസാന് പരാതി നൽകി.