ന്യൂഡൽഹി: മാഡം തുസാദ്സ് മെഴുകു മ്യൂസിയത്തിന്റെ ഇനി ബോളിവുഡ് നടി സണ്ണി ലിയോണും. അമിതാഭ് ബച്ചൻ, വിരാട് കോഹ്ലി, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം സണ്ണിയുടെ പ്രതിമയും ഡൽഹിയിലെ മ്യൂസിയത്തിൽ അനാശ്ചാദനം ചെയ്തു. സണ്ണി ലിയോണ്‍ തന്നെയാണ് അനാശ്ചാദന കർമം നിർവഹിച്ചത്.
മ്യൂസിയത്തിന്റെ തന്റെ പ്രതിമ സ്ഥാപിച്ചതിൽ അഭിമാനമുണ്ടെന്നും ഇതിനു പിന്നിൽ ജോലിയെടുത്തവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നെന്നും സണ്ണി ലിയോണ്‍ മാധ്യമങ്ങളോടു പറഞ്ഞു. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും ചടങ്ങിനെത്തിയിരുന്നു.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, നെൽസണ്‍ മണ്ടേല, ബോളിവുഡിൽനിന്ന് മാധുരി ദീക്ഷിത്, ഹൃതിക് റോഷൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരൊക്കെ നേരത്തെ തന്നെ ലണ്ടനിലെ തുസാദ്സ് മെഴുകു പ്രതിമാ ശേഖരത്തിൽ എത്തപ്പെട്ടവരാണ്.