സണ്ണി ലിയോൺ സത്യം തുറന്നുപറയാൻ ഒരുങ്ങുകയാണ്. ദത്തുപുത്രിയായ നിഷയോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നും ഒന്നും മറച്ചുവയ്ക്കില്ലെന്നും സണ്ണി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സണ്ണി പറഞ്ഞത്. നിഷയെ ദത്തെടുത്തതാണെന്നുള്ള വിവരം അറിയിച്ച് തന്നെയാകും അവളെ വളർത്തുക. മകളെ ദത്തെടുക്കാന്‍ മാത്രമല്ല നല്ല രക്ഷിതാക്കളായിരിക്കാനാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ശ്രമിക്കുന്നത്.നിഷയില്‍ നിന്ന് ഒരു കാര്യവും മറച്ചു വയ്ക്കില്ല. സത്യം അവളറിയണം.
മാത്രമല്ല ദത്തെടുത്തതിന്റെ എല്ലാ രേഖകളും അവളെ കാണിക്കുമെന്നും സണ്ണി പറയുന്നു.അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് അവളറിയണം. അവരവളെ ഒന്‍പത് മാസം ചുമന്നതാണെന്നും താന്‍ അവളുടെ യഥാര്‍ഥ അമ്മ അല്ലെന്നുള്ള കാര്യവും അവളറിയണം. അവളെ ദത്തെടുത്തതിന് ശേഷമാണ് താന്‍ അവളുടെ അമ്മ ആയതെന്ന ് അവളറിയണമെന്നും സണ്ണി പറയുന്നു.
നിഷയെ തങ്ങളിലേക്കെത്തിച്ചത് ദൈവത്തിനന്റെ തീരുമാനമായിരുന്നെന്നാണ് സണ്ണി പറയുന്നത്. ദത്തെടുക്കലിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാവാന്‍ അഞ്ചാറ് മാസമെടുത്തു. അപ്പോളൊക്കെ അവളെ നഷ്ടമാവുമോ എന്ന ആശങ്ക തന്നെ വീര്‍പ്പു മുട്ടിച്ചിരുന്നതായും സണ്ണി പറയുന്നു.ദത്തെടുത്തത് മുതല്‍ നിഷയുടെ ഓരോ ദിവസവും തങ്ങള്‍ ഫോട്ടോകളായും വീഡിയോകളായും സൂക്ഷിക്കുകയാണ്. അവളെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും എഴുതി തയ്യാറാക്കിയതായും അവളുടെ സന്തോഷത്തിനുവേണ്ടി എന്തിനും തയ്യാറാണെന്നും അഭിമുഖത്തിൽ സണ്ണി പറഞ്ഞു.