ലോക്ക്ഡൗണിനിടെ ബോളിവുഡ് നടി സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം പറന്നിരുന്നു. ഭർത്താവ് ഡാനിയൽ വെബ്ബറിനും മൂന്ന് മക്കൾക്കുമൊപ്പം താൻ ഇന്ത്യ വിട്ട് അമേരിക്കയിലെത്തിയ കാര്യം സണ്ണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചത്.
അപകടകാരിയായ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്ന് തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചതായും സണ്ണി വ്യക്തമാക്കിയിരുന്നു.
സണ്ണി പറഞ്ഞ ആ സുരക്ഷിത ഇടം ഏതാണ് എന്നത് ആരാധകർ അന്നു മുതൽ തിരക്കിയിരുന്നു. ഇപ്പോഴിതാ സണ്ണി പറഞ്ഞ സുരക്ഷിത ഇടം ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബംഗ്ലാവാണ് വാർത്തകളിൽ നിറയുന്നത്.
2017-ലാണ് സണ്ണിയും ഡാനിയേലും ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒരേക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിൽ അഞ്ച് കിടപ്പു മുറികൾ, സ്വിമ്മിംഗ് പൂൾ, വലിയ പൂന്തോട്ടം എന്നിവയൊക്കെയാണുള്ളണ്ട്.