സ്ഫടികത്തിലെ തൊരപ്പന് ബാസ്റ്റിന് എന്ന ഒരൊറ്റ കഥാപാത്രം കൊണ്ടു മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് പിഎന്‍ സണ്ണി.
മോഹന്‍ലാലിന്റെ ആടുതോമയുടെ ശക്തനായ എതിരാളിയായാണ് ചിത്രത്തില്‍ പി.എന്‍. സണ്ണി എത്തിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജിയിലൂടെയാണ് നടന് വീണ്ടും മലയാളത്തില്‍ സജീവമായത്.
ജോജിയിലെ പനച്ചേല്‍ കുട്ടപ്പന് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് ലഭിച്ചത്.
ഫഹദ് ഫാസില്‍ അവതരിപ്പിച്ച ജോജിയുടെ പിതാവായിരുന്നു പനച്ചേല്‍ കുട്ടപ്പന്. അതേസമയം ജോജിയിലേക്ക് അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ച് ഒരഭിമുഖത്തില്‍ പി.എന്‍. സണ്ണി മനസ് തുറന്നിരുന്നു.
ജോജിയിലേക്ക് വിളിച്ചത് വീട്ടില്‍ പറഞ്ഞപ്പോള്‍ അവരെല്ലാം വിചാരിച്ചത് പണ്ടത്തെപ്പോലെ ചെറിയ കഥാപാത്രം ആയിരിക്കും എന്നാണ്.
സിനിമയില്‍ അഭിനയിച്ച ശേഷം ഞാന്‍ വീട്ടിലെത്തി പറഞ്ഞു നല്ല കഥാപാത്രമാണ്. ഇത് മികച്ച ബ്രേക്കാവും. എന്നാല്‍ അവരാരും അത് വിശ്വസിച്ചില്ല.
എന്നാല്‍ ആദ്യ ദിവസം രാത്രി വീട്ടില്‍ നിന്ന് സിനിമ കണ്ട ശേഷം എല്ലാവരും വന്ന് എന്നെ കെട്ടിപ്പിടിച്ചു.
അപ്പന് ഏറെക്കാലം ആഗ്രഹിച്ചത് കിട്ടിയല്ലോ എന്ന് പറഞ്ഞു. കുട്ടപ്പന്റെ സ്വഭാവങ്ങളില്‍ സണ്ണി എന്ന അപ്പന് അടങ്ങിയിട്ടുണ്ടെന്നും മക്കള്‍ പറഞ്ഞു.
കോട്ടയം സ്വദേശിയായ പിഎന്‍ സണ്ണി സ്ഫടികത്തിന് പുറമെ ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അശ്വാരൂഢന്, ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരന്, അന്‍വര്‍ ഉള്‍പ്പടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോട്ടയം തോട്ടക്കാട് ഒരു ജിം നടത്തുന്ന അദ്ദേഹം. മിസ്റ്റര്‍ കേരള മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കൂടാതെ കളരിയും അഭ്യസിച്ചിട്ടുണ്ട്. -പിജി