ഇരിട്ടി: വി.എസ്. അച്യുതാനന്ദന് ആരോഗ്യമുണ്ടായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയോട് കടക്ക് പുറത്തെന്ന് പറയുമായിരുന്നുവെന്ന് സണ്ണി ജോസഫ് എംഎൽഎ.
യുഡിഎഫ് സംഘടിപ്പിച്ച സ്പീക്ക് അപ്പ് കേരള സത്യഗ്രഹസമരപരിപാടിയുടെ ഭാഗമായി കടത്തുംകടവിലെ വീട്ടിൽ നടത്തിയ സത്യഗ്രഹത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം നടത്തുന്നത് ആദ്യസംഭവമാണ്.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് നേരിട്ടു പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കെതിരേ സിപിഎം നടപടി സ്വീകരിക്കാത്തത് പരിഹാസ്യമാണെന്നും എംഎൽ എ പറഞ്ഞു.
സമാപനയോഗം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി.കെ.ജനാർദനൻ, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, ചന്ദ്രൻ തില്ലങ്കേരി, പടിയൂർ ദാമോദരൻ, റോജസ് സെബാസ്റ്റ്യൻ, കെ.വേലായുധൻ,
വത്സൻ അത്തിക്കൽ, മാത്യുക്കുട്ടി പന്തപ്ലാക്കൽ, ഒ ഹംസ, ജോൺ കൊച്ചുകരോട്ട്, പി.സി.രാമകൃഷ്ണൻ, ലിസി ജോസഫ്, വി.ടി.തോമസ്, പി.എ.നസീർ,
അരവിന്ദൻ അക്കാനശേരി, കെ.എം.ഗിരീഷ്കുമാർ, റോയി നമ്പുടാകം, ജോഷി പാലമറ്റം, ബിനോയ് ജോർജ്, സന്തോഷ് മണ്ണാർകുളം, ജിമ്മി അന്തിനാട്ട് എന്നിവർ പ്രസംഗിച്ചു.