കോട്ടയം: ഇന്നലെ അന്തരിച്ച കോട്ടയം നഗരസഭാ മുൻചെയർമാനും കർഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുമായ വേളൂർ കല്ലൂർ വീട്ടിൽ സണ്ണി കല്ലൂരിന്റെ (കെ.എ. ജോസഫ് – 68) മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നഗരസഭയിലും മൂന്നു മുതൽ ഡിസിസി ഓഡിറ്റോറിയത്തിലും നാലിനു പുത്തനങ്ങാടി കുരിശുപള്ളിയിലും പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകുന്നരം അഞ്ചിന് മൃതദേഹം വീട്ടിലെത്തിക്കും.
സംസ്കാരം ബുധനാഴ്ച രാവിലെ 10 കോട്ടയം പുത്തൻപള്ളിയിൽ. ഇന്നലെ ഉച്ചകഴിഞ്ഞു ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന കോണ്‍ഗ്രസ് നേതാവായിരുന്ന സണ്ണി കല്ലൂർ 25 വർഷക്കാലം നഗരസഭ കൗണ്‍സിലറും 2000 മുതൽ 2003 വരെയും, 2010 മുതൽ 2012 വരെയും രണ്ടു തവണയായി കോട്ടയം നഗരഭാധ്യക്ഷനുമായിരുന്നു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സണ്ണി കല്ലൂർ കർഷകകോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. ദീർഘകാലം ഡിസിസി സെക്രട്ടറിയായും കെപിസിസി അംഗമായും എക്സിക്യൂട്ടീവംഗമായും പ്രവർത്തിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു.
ഭാര്യ: ലില്ലിക്കുട്ടി ജോസഫ് ആർപ്പൂക്കര മണിയാപറന്പ് തെക്കേത്തൊട്ടിയിലായ തൊള്ളായിരം കുടുംബാംഗം. മക്കൾ: മെറിൻ ജോസഫ് കല്ലൂർ (നഴ്സ്, ദുബായ്), ഡോ. മിഥുൻ ജെ. കല്ലൂർ (സൂസൻ, ഗവണ്മെന്റ് ആയുർവേദ ആശുപത്രി, കുറിച്ചി). മരുമക്കൾ: അജി ജോർജ് (കൊച്ചുപ്ലാമൂട്ടിൽ, കറ്റാനം (ദുബായ്), സിനു ജേക്കബ് കണ്ണന്പുറത്ത് നെടുംപറന്പിൽ പള്ളം (അധ്യാപകൻ, ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ കോട്ടയം).