കുറച്ചുപേരെ സഹായിക്കാൻ തോന്നുന്നത് തെറ്റാണോ… ഈ ചോദ്യമാണ് സണ്ണി ലിയോണിന് ഇപ്പോഴുള്ളത്. സണ്ണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് താരത്തിന് പൊല്ലാപ്പായത്. കാൻസർ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയിന്റിംഗാണ് വിവാദമായിരിക്കുന്നത്.
ഇതിനെതിരെ ഡയറ്റ് സബിയ എന്ന അക്കൗണ്ടിൽ നിന്നാണ് വിമർശനം ഉയർന്നത്. പെയിന്റിംഗിന്റെ യാഥാർഥ ഉടമ താരമല്ലെന്നും അയാൾക്ക് ഒരു കടപ്പാടും നൽകാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വിൽക്കുന്നത് മോശമാണെന്നും കമന്റിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവം ചർച്ചാ വിഷയമായപ്പോൾ വിമർശനത്തിന് മറുപടിയുമായി സണ്ണി ലിയോൺ രംഗത്തെത്തി. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിക്ക് ലഭിക്കും. തുടർന്ന് അത് പെയിന്റ് ചെയ്യാമെന്ന് വിചാരിക്കുകയുമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി ഞാൻ പെയിന്റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ.
അത് കാൻസർ രോഗികൾക്കായുള്ള ചാരിറ്റി പ്രവർത്തനത്തിനായി നൽകിയെന്നും താരം പറഞ്ഞു. തന്റെ ഈ പ്രവൃത്തി ഇഷ്ടമായില്ലെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും സണ്ണി പറഞ്ഞു. കുഞ്ഞുങ്ങളെ സഹായിക്കാനുള്ള തന്റെ ശ്രമമാണിത്. ഇത്തരത്തിലുള്ള പ്രവൃത്തികൾ നിങ്ങൾ തുടർന്നോളു. നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്നും താരം പറഞ്ഞു.