ബര്‍ലിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ ഇന്ത്യന്‍ താരം പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ നേതാവിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ അല്‍പ്പംകൂടി മാന്യമായ ഇറക്കമുള്ള വസ്ത്രം ധരിക്കാമായിരുന്നു എന്നാണ് മോദി ആരാധകര്‍ പ്രിയങ്കയെ കുറ്റപ്പെടുത്തിയത്. എന്നാല്‍ കുറ്റപ്പെടുത്തിയവര്‍ക്ക് തക്കമറുപടിയുമായി പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു. മോദിക്കൊപ്പമുള്ള ഫോട്ടോയേക്കാള്‍ കൂടുതല്‍ കാല് കാണിക്കുന്ന രീതിയിലുള്ള ഫോട്ടോയായിരുന്നു അത്. ഇതോടെ വിമര്‍ശകരുടെ വായടയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പോണ് നായികയായ സണ്ണി ലിയോണ്‍ നേരിട്ട് പ്രിയങ്കയ്ക്ക് സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നു.
‘രാജ്യത്തിന് നല്ലതാവുമെന്ന് കരുതി ഒരാളെ നമ്മള് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല. അദ്ദേഹം പറയാതിരിക്കുന്ന സാഹചര്യത്തില്‍ മറ്റാര്‍ക്കും പ്രിയങ്കയെ ട്രോളാനുള്ള അവകാശമില്ല. സമൂഹത്തില്‍ നന്നായി ഇടപെടുന്ന ഒരാളാണ് ഞാനറിയുന്ന പ്രിയങ്ക. ജനങ്ങളുമായി നന്നായി ഇടപെടുന്ന പ്രിയങ്ക, എന്തു ചെയ്യുന്നു എന്ന് നോക്കിയാല്‍ മതി എന്ത് വസ്ത്രം ധരിക്കുന്നുവെന്ന് നോക്കേണ്ട’.
ചൊവ്വാഴ്ച ബര്‍ലിനില്‍ വച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി പ്രിയങ്കാ ചോപ്ര സന്ദര്‍ശനത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. നരേന്ദ്രമോദിയുടെ സമീപത്ത് ഇരിക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിലുള്ള പ്രിയങ്കയുടെ വസ്ത്രധാരണം ഫേസ്ബുക്കിലെ കപട സദാചാര സംഘത്തെ ചൊടിപ്പിച്ചു. ആദരണീയനായ പ്രധാനമന്ത്രി വിദേശത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ഇറക്കമില്ലാത്ത വസ്ത്രവുമായി ഇരിക്കാമോ എന്നാണ് ചിലരുടെ ചോദ്യം. നിങ്ങളുടെ ആരാധകര്‍ക്ക് തൃപ്തിയാകുന്ന വേഷമായിരിക്കും ഇത് എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഈ വസ്ത്രം ധരിക്കരുതായിരുന്നു തുടങ്ങി നീളുന്നു ഉപദേശം. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വേളയില്‍ കാല് കാണുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചതാണ് ഇവരുടെ പ്രകോപന കാരണം. ഏതായാലും സദാചാരവാദികളുടെ കൂട്ടത്തോടെയുള്ള ആക്രമണം പ്രിയങ്കയെ തളര്‍ത്തിയില്ല. അമ്മ ഡോക്ടര്‍ മധു ചോപ്രയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ഉരുളയ്ക്കുപ്പേരിയായി പ്രിയങ്കയുടെ മറുപടി. കാലുകളുടെ ദിവസം, ബര്‍ലിനിലെ രാത്രി സഞ്ചാരം തുടങ്ങിയ അടിക്കുറിപ്പോടെ സദാചാര സംഘത്തിന് ചുട്ടമറുപടി നല്‍കുകയായിരുന്നു പ്രിയങ്ക.