ഒരു കാലത്ത് പോണ് ചിത്രങ്ങളിലെ മുന്‍നിര താരമായിരുന്നു സണ്ണി ലിയോണ്‍. പിന്നീട് തെറ്റുകള്‍ മനസിലാക്കി അവര്‍ നീലച്ചിത്രമേഖലയോട് വിടപറഞ്ഞു. ജിസം 2ലെ നായികവേഷത്തോടെ ബോളിവുഡിലൂടെ ഇന്ത്യന്‍ സിനിമപ്രേമികളുടെ മനംകീഴടക്കി സണ്ണി. പണ്ട് സണ്ണി ലിയോണിനെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ പോലും മടിച്ചവര്‍ ഇപ്പോള്‍ അവരെ പുകഴ്ത്തി സംസാരിക്കുന്നു. താന്‍ എങ്ങനെയാണ് മോശം രംഗത്തേക്ക് എത്തിപ്പെട്ടതെന്ന കാര്യം അവര്‍ ഒരു വേദികളിലും പറഞ്ഞിരുന്നില്ല. മേഡലിംഗിലൂടെ വന്ന സണ്ണിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അവര്‍ തന്നെ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
ശാരീരികമായും മാനസികമായും നിരന്തര പീഡനം ഏറ്റുവാങ്ങേണ്ടിവന്ന അക്കാലത്തെക്കുറിച്ച് സണ്ണി പറയുന്നത് ഇങ്ങനെ- വലിയ പ്രതീക്ഷയോടെയാണ് മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നത്. എന്നാല്‍ അവിടെനിന്ന് ലഭിച്ചത് അത്ര സുഖകരമായ അനുഭവമായിരുന്നില്ല. മോഡലിംഗ് മേഖലയിലെ പലരും തന്നെ ചതിച്ചു. പലരും ശരീരം ആവോളം ആസ്വദിച്ചു. ഇങ്ങനെ മോഡലിംഗ് ചെയ്യുന്നതിനേക്കാള്‍ നല്ലത് നീലച്ചിത്രങ്ങളാണ് ഒരുഘട്ടത്തില്‍ തോന്നി. എന്നാല്‍ പിന്നീടാണ് ചെയ്യുന്നത് തെറ്റാണെന്ന് മനസിലാക്കിയത്. അതോടെ ജീവിതത്തില്‍ പുതിയൊരു ദിശാബോധം ലഭിച്ചു.
പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ താല്പര്യമില്ലാതിരിക്കുമ്പോഴാണ് വഴിത്തിരിവായി ആ ഫോണ്‍കോള്‍ ലഭിക്കുന്നത്. ബോളിവുഡ് താരം പൂജാ ഭട്ടായിരുന്നു മറുവശത്ത്. പുതിയ ചിത്രത്തില്‍ നായികയാകാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പൂജയുടെ ഫോണ്‍ കോള്‍. മറ്റൊന്നും ആലോചിച്ചില്ല. ഉടന്‍ സമ്മതം മൂളി. അപ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. ഇന്ത്യക്കാര്‍ക്ക് തന്നെ ഉള്ക്കൊള്ളാനാകുമോയെന്നൊരു ഭയമുണ്ടായിരുന്നു. എന്തായാലും ജിസം 2 ഹിറ്റായി, ഞാനും. ഷാരുഖ് നായകനാകുന്ന റായീസില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് തന്നെ വിളിച്ചപ്പോള്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. പൂജാ ഭട്ടിനെയും വിളിച്ചു. ആയിരം കടം വീട്ടിയാല്‍ തീരാത്ത മറ്റൊരു ജന്മമാണ് പൂജ എനിക്കു നല്‍കിയത്. ജീവിതത്തില്‍ ഒരിക്കലും മറ്റുള്ളവരെ വഴിത്തെറ്റിക്കുന്ന പ്രവൃത്തി എന്റെ ഭാഗത്തുനിന്നുണ്ടാകില്ല- സണ്ണി പറയുന്നു.