പോണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിയാണ് സണ്ണിലിയോണ്‍. ചില ശ്രദ്ധേയ ചിത്രങ്ങ ളില്‍ സണ്ണിലിയോണിന് നല്ല വേഷങ്ങള്‍ ലഭിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളില്‍ ഒരാളായി സണ്ണിലിയോണിനെ ബിബിസി തെ രഞ്ഞെടുക്കുകയും ചെയ്തിരുന്നു . ഇപ്പോള്‍ സണ്‍ലസ്റ്റ് പിക്ച്ചേഴ്സ് എന്ന പ്രൊഡ ക്ഷന്‍ കമ്പനിയുടെ ഉടമയാണ് സണ്ണി ലിയോണ്‍. അടുത്തിടെയാണ് ബോളിവു ഡില് നിന്നു തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നടി പങ്കുവച്ചത്. ബിബിസിയ്ക്കു നല്കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ ബോളിവുഡിനെയും നീല ച്ചിത്ര മേഖലയെയും താരതമ്യം ചെയ്തു സംസാരിച്ചത്.
ബോളിവുഡിലെ ലിംഗ വിവേചന ത്തെ കുറിച്ചാണ് നടി പ്രധാനമായും വെളി പ്പെടുത്തിയത്. ബോളിവുഡില്‍ വന്നതിനു ശേഷം പലരില്‍ നിന്നും തനിക്ക് ഒട്ടേറെ തവണ ലിംഗവിവേചനം നേരിടേണ്ടിവ ന്നിട്ടുണ്ടെന്നു നടി പറയുന്നു. എന്നാല്‍ മുന്‍പ് പോണ് മേഖലയില്‍ സജീവമായിരു ന്നപ്പോള് അത്തരം അനുഭവങ്ങള്‍ ഇല്ലാ യിരുന്നു. നീലച്ചിത്രമേഖലയില്‍ ആളുകള്‍ വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഒരു സ്ത്രീയെ ന്നതു കൊണ്ടുമാത്രം കടുത്ത ലിംഗ വിവേചനമാണ് നേരിടേണ്ടി വരുന്നത്.
ഭൂതകാ ലത്തില്‍ എന്താണ് ചെയ്തിരുന്നത് എന്ന തിന്റെ പേരില്‍ താനിപ്പോഴും വേട്ടയാട പ്പെടുകയാണെന്നും എന്നാല്‍ തനിക്കതില്‍ വിഷമമില്ലെന്നുമാണ് സണ്ണി തുറന്നടിച്ചത്. ഹോട്ട് കാണാന്‍ വേണ്ടി തന്നെയാണ് ആളുകള്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നതെന്നും ഇഷ്ടമില്ലാത്തവര്‍ തന്നെ സെര്‍ച്ച് ചെയ്യേണ്ട ആവശ്യമില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. അടുത്തിടെ ഭാരതീയ സംസ്കാരം നശിപ്പിച്ചെന്ന് ഒരു പോലീസുകാരന് സണ്ണിലിയോണി നോട് പറഞ്ഞിരുന്നു.
അതേക്കുറിച്ച് ബിബി സി ചോദിച്ചപ്പോള്‍ താരത്തിന്റെ പ്രതികര ണം ഇങ്ങനെയായിരുന്നു; ഞാന്‍ എടുത്ത തീരുമാനങ്ങളോട് നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുന്നില്ലെന്ന സത്യം മനസിലാക്കുന്നു. അതിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും ഞാന്‍ ഒരിക്കലും എന്റെ വീഡിയോകളും ചിത്രങ്ങളും ആരെയും നിര്‍ബന്ധിച്ച് കാണി ച്ചിട്ടില്ലെന്നുമായിരുന്നു സണ്ണി ലിയോണ്‍ തുറന്നടിച്ചത്.