സഹപ്രവര്‍ത്തകന്റെ മരണത്തില്‍ വികാരാധീനനായി നടി സണ്ണി ലിയോണ്‍. വൃക്ക സംബന്ധമായ രോഗം മൂലം അന്തരിച്ച പ്രഭാകരനെക്കുറിച്ച് പറഞ്ഞപ്പോഴാണ് താരം പൊട്ടിക്കരഞ്ഞത്.അര്‍ബാസ് ഖാന് അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് സംഭവം.
വൃക്കകള്‍ പൂര്‍ണ്ണമായും തകരാറിലായ പ്രഭാകരന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ സഹായാഭ്യര്‍ത്ഥനയുമായി സണ്ണി എത്തിയിരുന്നു. എന്നാല്‍ പലരും ഇതിനെ വിമര്‍ശിച്ച്. കോടികള്‍ സമ്പാദിക്കുന്ന നടി സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരോട് ഇരക്കുന്നത് എന്തിനാണെന്നായിരുന്നു പലരുടെയും വിമര്‍ശനം.
അതിനു സണ്ണിയുടെ മറുപടി ഇങ്ങനെ..”ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രഭാകര്‍ രോഗിയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും ഞാനും ഡാനിയും (ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍) ചേര്‍ന്നാണ് നോക്കിയിരുന്നത്. ആശുപത്രി ചെലവിനും രക്തം മാറ്റുന്നതിനുമെല്ലാം ധാരാളം പണം ആവശ്യമായിരുന്നു. പ്രഭാകറിന്റെ വൃക്ക അത്രമാത്രം തകരാറിലായിരുന്നു.
അയാളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാന്‍ അത് പോസ്റ്റ് ചെയ്തത്, അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്. ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചെയ്തത്.