സണ്ണി ലിയോണ്‍, ഈ പേര് അറിയത്തില്ലാത്ത കൊച്ചുകുട്ടി പോലും ഇന്ത്യയില്‍ കാണില്ല. നീലച്ചിത്രങ്ങളിലെ നായികയെന്ന പേരില്‍ ശ്രദ്ധേയായ സണ്ണിയുടെ ആദ്യ ചിത്രം ജിസം-2 എന്നാണ് ഏവരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഒരു മലയാളം നടന്റെ നായികയായിട്ടാണ് സണ്ണി ആദ്യമായി അഭിനയിച്ചതെന്നു പറഞ്ഞാലോ? ഭ്രാന്താണെന്നായിരിക്കും നിങ്ങളുടെ മറുപടി. എന്നാല്‍ സംഗതി സത്യമാണ്.
നീലച്ചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങുംമുമ്പ് സണ്ണി ലിയോണ്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമേരിക്കന്‍ സ്വദേശിയായ മാര്‍ക്ക് റേറ്ററിംഗിന്റെ സംവിധാനത്തിലായിരുന്നു ചിത്രം അണിഞ്ഞൊരുങ്ങിയത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ രാമചന്ദ്രബാബു എഴുതുന്ന സെല്ലുലോയ്ഡ് സ്വപ്നാടകന് എന്ന പംക്തിയിലാണ് ഏവര്‍ക്കും കൗതുകം പകരുന്ന വിവരമുള്ളത്.
നിഷാന്ത് സാഗറായിരുന്നു ആ ചെറുപ്പക്കാരന്. ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച അതേ നിഷാന്ത് സാഗര്‍ തന്നെ. മൂന്നു നായികമാരുണ്ടായിരുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ അമേരിക്കയായിരുന്നു. കേരളത്തിലും ഷൂട്ടിംഗ് നടന്നു. ചാലക്കുടിയിലും അതിരപ്പള്ളിയിലും. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം പുറത്തിറങ്ങിയതുമില്ല. പിന്നീട് പോണ് ഇന്ഡസ്ട്രിയിലേക്ക് പോയ സണ്ണി അവിടെ മിന്നും താരമായെന്നത് ചരിത്രം.