കൊച്ചി: പ്രണയദിനത്തില്‍ കൊച്ചിയിൽ നടക്കാനിരുന്ന ‘വാലന്റൈന്‍സ് നൈറ്റ്’ പരിപാടിയിൽ നിന്ന് സണ്ണി ലിയോൺ പിന്മാറി. വൈകിട്ട് നടക്കാനിരുന്ന ഷോയിൽ നിന്ന് പിൻമാറുന്ന കാര്യം ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചുവപ്പ് ക്രോസ്മാര്ക്ക് ചെയ്ത പരിപാടിയുടെ പോസ്റ്റർ സഹിതമാണ് സണ്ണിയുടെ ട്വീറ്റ്.
‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ ‘വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും പാലിക്കാത്തതിനാലാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതെന്നും സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു.
പരിപാടി മാറ്റിവെച്ചത് ചില സാങ്കേതിക തടസങ്ങൾ മൂലമെന്നാണ് സംഘാടകരുടെ പ്രതികരണം. ആകെ 190 ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയതെന്നും സംഘാടകർ പറയുന്നു. അതേസമയം, പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിപാടിയില്‍ നിന്നും സണ്ണി പിന്മാറാന് കാരണമെന്നും സൂചന.