വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പഞ്ഞവുമുണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പേരില്‍ പുറത്തിറങ്ങിയ പുതിയ പരസ്യ ചിത്രത്തിലൂടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളിഞ്ഞിരിക്കുന്നത്. സസ്യാഹാരം പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈംഗിക ചുവയുള്ള പരസ്യം ചെയ്തു എന്നതാണ് വിവാദമായത്. പ്രശസ്ത നടി സണ്ണിലിയോണാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പുതിയ സസ്യാഹാര അനുകൂല പീട്ടാ പരസ്യത്തില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ജീവിതം രുചികരമാക്കൂ, സസ്യാഹാരിയാകൂ എന്നാണ് സണ്ണി പരസ്യത്തിലൂടെ പറയുന്നത്. തന്റെ ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യം സസ്യാഹാരമാണെന്നും മാംസാഹാരം വര്‍ജ്ജിക്കണമെന്നും സണ്ണി പരസ്യത്തില്‍ പറയുന്നു.
ശരീരപ്രദര്‍ശനത്തിലൂടെ സണ്ണി, പൊതുജന ശ്രദ്ധയാകര്‍ഷിക്കുന്ന നിലയിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ലോകപരിസ്ഥിതിദിനത്തിലാണ് സണ്ണി സസ്യാഹാരിയാകാന്‍ ജനങ്ങളോട് ആവശ്യപ്പെടുക. എനിക്ക് ഒരുപാട് ഊര്‍ജം ഉണ്ടെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ ധാരാളം പച്ചക്കറികള്‍ ഭക്ഷിക്കുന്നുണ്ട്. എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നുന്നത്.’സണ്ണി പരസ്യത്തില്‍ പറയുന്നു. ഹിതേന്ദ്ര കപോപ്പാറ ഒരുക്കിയ പരസ്യം ചിത്രീകരിച്ചത് സുബി സാമുവലാണ്. ചമയം നിര്‍വഹിച്ചത് തോമസ് മൗക്കയാണ്. മൃഗങ്ങള്‍ നമുക്ക് കഴിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നവയല്ല. മൃഗങ്ങളെ കൊന്നു തിന്നുന്നത് ആരോഗ്യത്തിനും ഹാനികരമാണ്. ഹൃദയാഘാതം, കാന്‍സര്‍, തളര്‍വാതം പോലുള്ള രോഗങ്ങള്‍ മാംസാഹാരത്തിന്റെ ഭാഗമായുണ്ടാവുന്നതാണ്, തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ വിശദമാക്കുന്നുണ്ട്.