മൊബൈല്‍ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ കേരളത്തില്‍ ഉണ്ടാക്കിയ കോലാഹലം ചില്ലറയല്ല. സൂപ്പര്‍ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കിട്ടാത്ത സ്വീകരണമാണ് കേരളത്തിലെത്തിയ സണ്ണി ലിയോണിന് കിട്ടിയത്. കേരളത്തിലെ ജനങ്ങള്‍ തന്നോട് കാണിച്ച സ്നേഹാദരങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് നിരവധിയവസരങ്ങളില്‍ സണ്ണി ലിയോണ്‍ രംഗത്തെത്തിയിരുന്നു. അപ്പോഴൊന്നും വെളിപ്പെടുത്താത്ത ഒരു കാര്യമാണ് ഇപ്പോള്‍ സണ്ണി വെളിപ്പെടുത്തിയിരിക്കുന്നകത്. ഇത്രയധികം ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നോ കാണാനെത്തുമെന്നോ പ്രതീക്ഷിച്ചില്ലെന്നും അത്തരം അവസ്ഥകളില്‍ എന്തു ചെയ്യണം എന്നറിയില്ലെന്നും നടി പറഞ്ഞു.
ആരാധകരെ കണ്ട് തനിക്ക് സന്തോഷം കൊണ്ട് കരച്ചില് വന്നെന്നും, അത് വളരെ കഷ്ടപ്പെട്ട് അടക്കിപ്പിടിച്ചാണ് അവരെ കൈവീശി കാണിച്ചതെന്നും അവരെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞതെന്നും സണ്ണി പറഞ്ഞു. സൗത്ത് ഇന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും അവരുടെ സ്നേഹം ശ്രദ്ധിച്ചിട്ടുണ്ടെന്നും വല്ലാത്ത ആകാംക്ഷയാണ് അവര്‍ക്കെന്നെ കാണാനെന്നും നടി പറഞ്ഞു. എന്നാല്‍ അതൊരിക്കലും മോശമായ രീതിയിലല്ല. സ്നേഹത്തോടെയാണ്. സണ്ണി ലിയോണ്‍ വ്യക്തമാക്കി. സ്ത്രീകള്‍ എപ്പോളും സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായി തീരുമാനമെടുക്കാന്‍ പഠിക്കണമെന്നും ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ പഠിക്കണമെന്നും സണ്ണി ലിയോണ്‍ പറയുന്നു. തനിക്ക് ഫെമിനിസ്റ്റ്, ഫെമിനിസം എന്നീ വാക്കുകളോട് താത്പര്യമില്ലെന്നും നല്ല മനുഷ്യരായിരിക്കുക എന്നതാണ് പ്രധാനമെന്നും അതാണ് തന്റെ നിലപാടെന്നും നടി വ്യക്തമാക്കി.