ബോളിവുഡില്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുന്നുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍

 

മീടൂ ക്യാമ്പയ്ന്‍ ഹോളിവുഡില്‍ കത്തിപ്പടരുകയാണെങ്കിലും ബോളിവുഡില്‍ ഇതിനെ കാര്യമായെടുത്തിട്ടില്ല. ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ കേസിനെ തുടര്‍ന്നാണ് മീ ടൂ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വെളിപ്പെടുത്തയത്.

തന്നെ സംരക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നതിനാലാണ് തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് സണ്ണി പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഭിമുഖത്തില്‍ സണ്ണി പറഞ്ഞു. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എന്റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. എന്തായാലും സണ്ണിയെങ്കിലും ഇതിനുള്ള ധൈര്യം കാണിച്ചല്ലോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 

Related posts