മീ ടൂ ക്യാമ്പെയ്ന്റെ ഭാഗമായി തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.രാധിക ആപ്തെ, ടിസ്കാ ചോപ്ര തുടങ്ങിയ മുന്‍നിര നടിമാര്‍ വരെ തങ്ങള്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ പതിനെട്ടാമത്തെ വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. കാരണം അവരുമായി നിയമയുദ്ധത്തിലേര്പ്പെടാനൊന്നും സാധിക്കില്ല. .പതിനെട്ട് വയസ്സുമാത്രമേ എനിക്ക് അന്ന് പ്രായമുണ്ടായിരുന്നുള്ളൂ. കൂട്ടത്തിലുണ്ടായിരുന്ന ഒരു റാപ്പ് ഗായകന് എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു, മോശമായി പെരുമാറി. പക്ഷേ ഭയപ്പെട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അയാളെ മാറ്റിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞാനായിരുന്നു ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രം.
അപരിചിതരുമായി ഇടപഴകേണ്ടി വരുമ്പോള്‍ നാം എല്ലാവരും ഒരു മുന്‍കരുതലെടുക്കും. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍ മിണ്ടാതിരിക്കരുത്. പ്രതികരിക്കണം സണ്ണി പറയുന്നു.തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കരണ്ജീത്ത് കൗര്‍; ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.എന്തായാലും സണ്ണിയുടെ തുറന്നു പറച്ചില് ആരാധകരില്‍ വന്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്.