ഇന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്. മുമ്പ് പോണ്താരമായിരുന്നപ്പോള് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാന് സണ്ണിയ്ക്ക് കഴിഞ്ഞിരുന്നു.
പിന്നീട് ബോളിവുഡിലൂടെ മുഖ്യധാരാ സിനിമയിലെത്തിയ സണ്ണി ഇപ്പോള് തമിഴും മലയാളവും അടക്കമുള്ള തെന്നിന്ത്യന് ഭാഷകളിലും സജീവമാണ്.
വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു സണ്ണി ലിയോണ് മലയാള സിനിമയിലേക്ക് ചുവട് വെച്ചത്.
ഒരുകാലത്ത് സൈബര് ആക്രമണങ്ങള്ക്ക് ഏറ്റവും കൂടുതല് ഇരയാക്കപ്പെട്ട സെലിബ്രിറ്റിയാണ് സണ്ണി.
അഡല്റ്റ് ഒണ്ലി സിനിമകളില് കരിയര് തുടങ്ങിയ താരത്തെ പോണ്സ്റ്റാര് എന്നു വിളിച്ച് അപമാനിച്ചവരില് ഭൂരിപക്ഷവും അവരുടെ അത്തരം ചിത്രങ്ങള് രഹസ്യമായി കാണുന്നവര് തന്നെയായിരുന്നു.
പോണ് സിനിമകള് ഒരിക്കല് നിരോധിക്കുമെന്ന് സണ്ണി ലിയോണ് കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയതെന്ന ചോദ്യങ്ങള്ക്ക് സണ്ണി ലിയോണ് ഒരിക്കല് മറുപടി നല്കിയിരുന്നു.
സല്മാന് ഖാന്റെ സഹോദരന് അര്ബാസ് ഖാന് അവതാരകന് ആയെത്തുന്ന ചാറ്റ് ഷോയിലാണ് ഈ ചോദ്യങ്ങള്ക്കുള്ള മറുപടി സണ്ണി ലിയോണ് നല്കിയത്.
കാര്യമായും ഞാന് ദീര്ഘവീക്ഷണമുള്ള ഒരാളാണ്. പോണ് സിനിമകളില് അഭിനയിച്ചതില് തനിക്ക് യാതൊരു കുറ്റബോധവുമില്ല.
സാഹചര്യങ്ങള്ക്ക് അനുസരിച്ചാണ് നമ്മള് ഓരോ തീരുമാനവും എടുക്കുന്നത്. പോണ് സിനിമയില് അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില് ശരിയായിരുന്നു.
പിന്നീട് മാറ്റങ്ങള് സംഭവിച്ചു അപ്പോള് അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു എന്നായിരുന്നു സണ്ണി ലിയോണ് പറഞ്ഞത്.
അതേ സമയം ഇപ്പോള് ബോളിവുഡിലും തെന്നിന്ത്യന് സിനിമയിലും നിറഞ്ഞു നില്ക്കുകയാണ് താരം.