മുന്‍ പോണ്‍സ്റ്റാര്‍, ബോളിവുഡ് നടി എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന വ്യക്തിത്വം.മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിര്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്നരായാണ് ഒരു ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തത്. പെറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആദരം നേടിയ താരമാണ് പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പൊരുതുന്ന, സസ്യാഹാരിയായ സണ്ണി ലിയോണ്‍.
ഫാഷനു വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരേ പെറ്റ ഇന്ത്യയാണ് ഇരുവരും നഗ്നരായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍. ഫാഷനുവേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പെറ്റ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്കു വേണ്ടി സണ്ണിയും വെബ്ബറും ആഹ്വാനം നടത്തുന്നതിന്റെ വീഡിയോയും പെറ്റ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് പെറ്റയെന്ന് വെബ്ബര്‍ വീഡിയോയില്‍ പറഞ്ഞു. മൃഗങ്ങളുടെ തൊലിയും രോമങ്ങളും എടുക്കുന്നത് ഭീതിദത്തമായ ഒരു കാര്യമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.
ജീവനോടെയാണ് മൃഗങ്ങളുടെ തൊലിയും രോമവും എടുക്കുന്നതെന്ന്് ഒരു മുതലയുടെ തൊലിയെടുക്കുന്നതിന്റെയും ചെമ്മരിയാടിന്റെ രോമമെടുക്കുന്നതിന്റെയും ദാരുണമായ വീഡിയോ ചൂണ്ടിക്കാട്ടി സണ്ണി പറഞ്ഞു. ഫാഷനുവേണ്ടി മൃഗങ്ങളെ അമിതമായി ചൂഷണം ചെയ്യുകയാണെന്നും ഒരു മൃഗത്തെയും അപായപ്പെടുത്താത്തതാണ് ഈ വസ്ത്രങ്ങള്‍ നല്‍കുന്ന സുഖത്തേക്കാള്‍ വലുതെന്നും ഇരുവരും പറയുന്നു. ഇന്ന് ഇതിന് പകരം ഉപയോഗിക്കാവുന്ന ഒരുപാട് വസ്തുക്കളുണ്ട്. ബോധവത്കരണമാവണം ഏറ്റവും വലിയ ഫാഷന്‍. മൃഗങ്ങള്‍ക്ക് നമ്മുടെ ശരീരത്തോട് എന്തു ചെയ്യാനാവുമെന്ന് തിരിച്ചറിയുക. അല്‍പം കരുണ കാട്ടുകയുമാണ് വലിയ കാര്യമെന്ന് സണ്ണി പറയുന്നു. പെറ്റയുടെ ഔദ്യോഗിക കണക്ക് അനുസരിച്ച് ലക്ഷക്കണക്കിന് കുറുനരികളും മുയലുകളും പട്ടികളും പൂച്ചകളുമെല്ലാം കൊല്ലപ്പെടുന്നുണ്ട്. ജീവനോടെയാണ് ഇവയുടെ തൊലിയുരിയുന്നതെന്നും പെറ്റ പറയുന്നു.