ഇത് എന്റെ കുട്ടിയല്ല എന്റെ ഗര്‍ഭം ഇങ്ങനെയല്ല ! സണ്ണിലിയോണിയുടെയും ഇമ്രാന്‍ ഹാഷ്മിയുടെയും മകന്‍ ! അഡ്മിറ്റ് കാര്‍ഡില്‍ വിദ്യാര്‍ഥി നല്‍കിയ വിവരങ്ങള്‍ കണ്ട് ഞെട്ടി സ്‌കൂള്‍ അധികൃതര്‍; രസകരമായി പ്രതികരിച്ച് ഇമ്രാന്‍ ഹാഷ്മിയും…

നടി സണ്ണിലിയോണിയ്ക്കും നടന്‍ ഇമ്രാന്‍ ഹാഷ്മിയ്ക്കും ഒരു മകന്‍ പിറന്നുവോ ? ഇത് ബോളിവുഡിലെ പാപ്പരാസികള്‍ പടച്ചു വിടുന്ന ഗോസിപ്പല്ല. ബിഹാറിലെ ഒരു സര്‍വകലാശാലയിലാണ് സംഭവം.

ബിഹാറിലെ ഭിം റാവു അംബേദ്കര്‍ സര്‍വകലാശാലയിലെ അധികൃതര്‍ വിദ്യാര്‍ത്ഥി നല്‍കിയ വിവരങ്ങള്‍ കണ്ട് ആദ്യം കണ്ണ് തള്ളി. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അഡ്മിറ്റ് കാര്‍ഡില്‍ രക്ഷിതാക്കളുടെ പേര് ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണിയുടേയും ഇമ്രാന്‍ ഹാഷ്മിയുടേതും നല്‍കിയത്.

ബിഹാറിലെ ധന്‍രാജ് മാതോ ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിയാണ് അഡ്മിറ്റ് കാര്‍ഡില്‍ താരങ്ങളുടെ പേര് നല്‍കിയത്. കാര്‍ഡില്‍ അച്ഛന്റെ പേര് നല്‍കേണ്ട കോളത്തില്‍ ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ കോളത്തില്‍ സണ്ണി ലിയോണിയുടേയും പേര് ചേര്‍ക്കുകയായിരുന്നു.

പ്രമുഖ നടീനടന്മാരാണെങ്കിലും വിദ്യാര്‍ത്ഥി നല്‍കിയ പേരില്‍ മുഴുവന് അക്ഷരതെറ്റായിരുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ താമസമുണ്ടായില്ല.

ഇമ്രാന്‍ ഹാഷ്മി തന്നെ വാര്‍ത്തയോട് പ്രതികരിച്ചത് ഏറെ രസകരമായിട്ടാണ്. ‘ഞാന്‍ ആണയിട്ട് പറയുന്നത് ആ അച്ഛന്‍ ഞാനല്ല’ എന്നാണ് വാര്‍ത്തയോട് പ്രതികരിച്ച് ഇമ്രാന്‍ ഹാഷ്മി തമാശ രൂപേണ ട്വിറ്റ് ചെയ്തത്.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. വിദ്യാര്‍ത്ഥി തന്നെ ഒപ്പിച്ച വികൃതിയായിരിക്കും എന്നാണ് കരുതുന്നതെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ രാം കൃഷ്ണ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയ ആധാര്‍ നമ്പരും മൊബൈല്‍ നമ്പരും ഉപയോഗിച്ച് ആരാണ് ഇത്തരമൊരു ‘വികൃതി’ ഒപ്പിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്തായാലും ഇക്കാര്യം സണ്ണി ലിയോണി അറിഞ്ഞുവോ എന്നാണ് ഇനി അറിയാനുള്ളത്.

Related posts

Leave a Comment