സണ്ണി ലിയോണ് എന്നു പറഞ്ഞാല് അറിയാത്ത യുവാക്കള് ഇന്ത്യയിലുണ്ടാവില്ല. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട സണ്ണിച്ചേച്ചിയുടെ പിറന്നാളാണ്. പോണ്ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സണ്ണി ജിസം-2 എന്ന സിനിമയിലൂടെയാണ് ബോളിവുഡില് അരങ്ങേറുന്നത്. തുടര്ന്നിങ്ങോട്ട് ഇന്ത്യന് യുവത്വം മുഴുവന് സണ്ണിയുടെ മോഹവലയത്തില് വീണു.മുപ്പത്തിയാറാം ജന്മദിനമാഘോഷിക്കുന്ന വേളയില് താരത്തെ കുറിച്ച് നിങ്ങളിതുവരെ അറിയാത്തതും കേള്ക്കാന് കൊതിക്കുന്നതുമായ ചില രസകരമായ കാര്യങ്ങളാണ് അറിയാം.
സിക്ക് പഞ്ചാബി മാതാപിതാക്കള്ക്ക് 1981 മേയ് 13ന് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സാര്ണിയ എന്ന പട്ടണത്തില് കരണ്ജിത് കൗര് വോറ എന്ന പേരിലായിരുന്നു സണ്ണി ജനിച്ചത്. വളര്ന്നപ്പോള് നഴ്സാകമെന്നായിരുന്നു സണ്ണിയുടെ ആഗ്രഹം. തുടര്ന്ന് നഴ്സിങ് പഠനവുമാരംഭിക്കുകയും ചെയ്തു. അതേസമയം തന്നെ സണ്ണി ഡാന്സറായും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ നിര്ദേശപ്രകാരമായിരുന്നു മോഡലിങിലേക്ക് വരുന്നത.് തുടര്ന്ന് പെന്തൗസ് മാഗസീനിന്റെ മോഡലായി. മാഗസീന് ഉടമയുടെ നിര്ദേശപ്രകാരമാണ് സണ്ണിക്കൊപ്പം ലിയോണ് എന്നപ്പേരും ചേര്ത്തത്. തുടര്ന്ന് വിവിഡ് എന്റര്ടെയ്ന്മെന്റ് എന്ന അശ്ലീലച്ചിത്ര നിര്മാണ കമ്പനിയുടെ മോഡലായതോടെയാണ് പോണ്ചിത്രങ്ങളില് അഭിനയിച്ചു തുടങ്ങിയത്.
നല്ലൊരു ഭക്ഷണ പ്രിയയാണ് സണ്ണിയെന്നുള്ള കാര്യം അധികമാര്ക്കുമറിയില്ല. ഡല്ഹിയിലെ വഴിയോര ഭക്ഷണത്തോടാണത്രെ താരത്തിന് ഏറെ പ്രിയം. ചോക്ലേറ്റും പൊറോട്ടയും കിട്ടിയാല് പിന്നെ വിടില്ല. 2016 ല് ബിബിസി പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയില് ഇടം പിടിക്കാനും സണ്ണിയ്ക്കു കഴിഞ്ഞു.
ക്യാന്സര് രോഗികളുടെ ചികിത്സയ്ക്കായി വലിയ തോതില് പണം ചിലവഴിക്കുന്ന സണ്ണി ഒരു മൃഗസംരക്ഷണ പ്രവര്ത്തക കൂടിയാണ് പ്രവര്ത്തക കൂടിയാണ്. യോഗയും അലോവേരയുമാണ് തന്റെ സൗന്ദര്യരഹസ്യമെന്നും സണ്ണി പറയുന്നു.