കേരളത്തെ മറക്കാന്‍ സണ്ണിയ്ക്കാവില്ല.പ്രളയം തകര്‍ത്ത കേരളത്തിന് സഹായവുമായി സണ്ണി ലിയോണ്‍. ദുരിതബാധിതര്‍ക്കായി 1200 കിലോഗ്രാം അരിയും പരിപ്പുമാണ് സണ്ണി എത്തിക്കുന്നത്. ഇതിലൂടെ കേരളത്തിലെ അനേകം ആളുകളില്‍ വളരെക്കുറച്ചെങ്കിലും ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി പ്രത്യാശിച്ചു.
ആവശ്യമുള്ളതിന്റെ ഒരംശംപോലും ആകില്ലിത് എന്നറിയാമെന്നും കൂടൂതല്‍ സഹായം ചെയ്യണമെന്നാണ് മനസ്സിലുള്ളതെന്നും സണ്ണി പറഞ്ഞു. ഇതിനായി തന്നെ സഹായിച്ച ആളുകള്‍ക്ക് താരം നന്ദിയും പറഞ്ഞു. സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും രണ്ടു യുവാക്കളും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.