നടീനടന്മാരേക്കാളെല്ലാം കൂടുതല്‍ ആരാധകരുണ്ടെങ്കിലും അഡള്‍ട്ട് സിനിമാ മേഖലയില്‍ ചുവടുറപ്പിച്ചിരിക്കുന്ന താരമെന്ന നിലയില്‍ ഒട്ടേറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടി വരുന്ന താരമാണ് സണ്ണി ലിയോണ്‍.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യമായ രീതിയില്‍ മറുപടി കൊടുക്കാനും താരം മറക്കാറില്ല. അത്തരത്തില്‍ സണ്ണി ലിയോണ്‍ തന്റെ വിമര്‍ശകര്‍ക്ക് നല്കിയ ഒരു മറുപടിയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ചാറ്റ് ഷോയില്‍ വന്ന ട്രോളിനായിരുന്നു താരത്തിന്റെ മറുപടി.
‘മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോണ്‍ കുടുംബ ബിസിനസ് തന്റെ മക്കള്‍ക്ക് ഏറ്റവും ഒടുവില്‍ നിര്‍ദ്ദേശിക്കൂ’ എന്നായിരുന്നു അവര്‍ക്കെതിരെ പ്രചരിച്ചിരുന്ന ട്രോള്‍. ഇതിന് താരം നല്കിയ മറുപടി ഇങ്ങനെയായിരുന്നു…
‘അതെ, ആയിരിക്കാം. ഞാന്‍ എന്തിന് അത് ചെയ്യണം. അവര്‍ക്ക് പക്ഷേ ഇന്ത്യന്‍ സിനിമാ മേഖലയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വലിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്… അല്ലെങ്കില്‍ എന്റെ മകള്‍ക്ക് ഞാന്‍ തുടങ്ങിയ കോസ്മെറ്റിക് ബിസിനസോ രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ തുടങ്ങിവച്ച പെര്‍ഫ്യൂം ബിസിനസോ തുടര്‍ന്ന് കൊണ്ടുപോകാന്‍ താത്പര്യമുണ്ടങ്കില് അതൊരു വലിയ കുടുംബ ബിസിനസ് ആയാണ് എനിക്ക് തോന്നുന്നത്.
മറ്റുള്ളവരോട് കാരുണ്യവും അലിവും ഉള്ള നല്ല മനുഷ്യരായി അവരെ വളര്‍ത്തിയെടുക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. അവര്‍ വിനോദ മേഖലയില്‍ ആണോ ജോലി എടുക്കുന്നത് എന്നത് കണക്കാക്കേണ്ട കര്യമേയില്ല. അവര്‍ അഡള്‍ട് സിനിമാ മേഖലയില്‍ ജോലി ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ്. അവര്‍ക്ക് ഒരു വക്കീലാകണോ, ഡോക്ടറാകണോ, ബഹിരാകാശ യാത്രികനാകണോ അതല്ല അമേരിക്കയുടെ പ്രസിഡന്റാകണോ അതെല്ലാം അവരുടെ ഇഷ്ടമാണ്’ സണ്ണി പറയുന്നു.
എങ്ങനെയാണ് താന്‍ അഡള്‍ട് സിനിമാ മേഖല ഒരു കരിയറായി തിരഞ്ഞെടുത്തതെന്നും സണ്ണി വെളിപ്പെടുത്തുയുണ്ടായി..’അതങ്ങനെ സംഭവിച്ചുപോയതാണ്…ഞാനതു വേണമെന്ന് കരുതി തന്നെ ചെയ്തതല്ല അല്ലെങ്കില്‍ ആരെങ്കിലും എന്നെ അതിലേക്ക് തള്ളിവിട്ടതുമല്ല, അങ്ങനെയൊന്നുമില്ല അത് സംഭവിച്ചു പോയതാണ്. ഓരോ നിമിഷവും ആവശ്യപ്പെടുന്നതിനെ ഫോളോ ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.