പോണ് ഇന്ഡസ്ട്രിയിലെ സൂപ്പര്‍താരമായിരുന്ന സണ്ണിലിയോണി പിന്നീട് ആ മേഖല വിട്ട് ബോളിവുഡില്‍ ചേക്കേറുകയായിരുന്നു.
ഇന്ന് ഇന്ത്യന്‍ സിനിമയിലെ മിന്നും താരമായ സണ്ണിയ്ക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണുള്ളത്. ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്സ് ആരാധകരായ പ്രേക്ഷകരുമായി സണ്ണി ലിയോണി പങ്കു വെയ്ക്കുകയാണ്.
ഭര്‍ത്താവ് ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്
അഞ്ച് ടിപ്സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്.
മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്. ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണി പറയുന്ന ടിപ്സുകള്‍
പോണ് താരമായിരുന്നതിനാല്‍ തനിക്ക് സിനിമയില്‍ തുടക്ക കാലത്ത് ചില പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നതായി നടി മുമ്പ് പറഞ്ഞിരുന്നു.
ബോളിവുഡിലെ മുന്‍നിര നടന്മാര് തന്നോടൊപ്പം അഭിനയിക്കാന്‍ മടികാണിച്ചെന്ന് നടി തുറന്നു പറഞ്ഞിരുന്നു.
നടന്മാരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം ഒഴിഞ്ഞുമാറല്‍ തനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നതിന് തടസ്സമായെന്നും സണ്ണി ലിയോണി 2015 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘ ഒപ്പം ജോലി ചെയ്യുന്ന മിക്ക നടന്മാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോള്‍ നടന്മാരേക്കാള് കൂടുതല്‍ ഞാനവരുമായി അടുക്കുന്നു. എങ്കില്‍ പോലും ഒരു അരക്ഷിതാവസ്ഥ ഉണ്ടെന്ന് ഞാന്‍ കരുതുന്നു.” സണ്ണി ലിയോണി കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, എനിക്ക് നിങ്ങളുടെ ഭര്‍ത്താവിനെയോ കാമുകനെയോ ആവശ്യമില്ല. ലോകത്തിലെ തന്നെ ഏറ്റവും നല്ല ഭര്‍ത്താവാണ് എനിക്കുള്ളത്, ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു. എന്റെ ഭര്‍ത്താവ് ഹോട്ട് ആണ്. അവന് വൈകാരികമായും മറ്റെല്ലാ തലത്തിലും എന്നെ തൃപ്തയാക്കുന്നു.’ സണ്ണി ലിയോണ്‍ അഭിമുഖത്തില്‍ പറയുന്നു.