ഇന്ത്യന്‍ സിനിമയിലെ മാദകസുന്ദരി സണ്ണി ലിയോണിനെപ്പോലെ തന്നെ ഹോട്ടാണ് താരത്തിന്റെ പുതിയ ആഡംബര കാറും. ലോകത്ത് 450 എണ്ണം മാത്രം നിര്‍മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. നേരത്തെ സണ്ണിലിയോണിന് ഭര്‍ത്താവ് ഒരു മസരാറ്റി സമ്മാനിച്ചിരുന്നു.
ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ മസരാറ്റിയുടെ സെഡാനായ ഗീബ്ലിയുടെ ലിമിറ്റഡ് എഡിഷനാണ് നെരിസ്‌മോ. മൂന്നു ലീറ്റര്‍ , ആറു സിലിണ്ടര്‍ (വി 6) ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് നെരിസ്‌മോയില്‍ ഉപയോഗിക്കുന്നത്. നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷന്‍ വില്‍പ്പനയ്ക്കുള്ളത്, ഇന്ത്യയില്‍ മസരാറ്റി ഗിബ്ലി മാത്രമേ വില്‍പ്പനയ്ക്കുള്ളു. ഗീബ്ലി, ഗീബ്ലി എസ്, ഗീബ്ലി എസ് ക്യു4 തുടങ്ങിയ വകഭേദങ്ങളില്‍ നെരിസ്‌മോ എഡിഷന്‍ ലഭ്യമാണ്. ഗീബ്ലിക്ക് 345 ബിഎച്ച്പി കരുത്തും ഗീബ്ലി എസിനും ഗീബ്ലി എക്‌സ് ക്യു 4ന് 404 ബിഎച്ച്പിയുമാണ് കരുത്ത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താണ് വെറും 4.7 സെക്കന്റുകള്‍ മാത്രം വേണ്ടിവരുന്ന കാറിന്റെ കൂടിയ വേഗം 280 കിലോമീറ്ററാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള മസരാറ്റി ഗിബ്ലിയുടെ വില ഏകദേശം 1.06 കോടി രൂപയാണ്.