‘മിയ ഖലീഫ’ വന്നില്ലെങ്കിലെന്ത് സണ്ണിച്ചേച്ചി വരില്ലേ… ആരാധകര്‍ക്കു സന്തോഷം പകര്‍ന്ന് ഒമര്‍ ലുലു

പോണ്‍ലോകത്തെ സൂപ്പര്‍താരം മിയ ഖലീഫ മലയാളസിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ അവരുടെ മലയാളി ആരാധകര്‍ക്ക് പെരുത്ത സന്തോഷമായിരുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്2: ദി കണ്‍ക്ലൂഷന്‍’ എന്ന ചിത്രത്തിലൂടെയാകും മിയ ഖലീഫ ഇന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തുക എന്നായിരുന്നു വാര്‍ത്ത. ‘മിയ ഖലീഫയെ മലയാളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്’ എന്നു സംവിധായകന്‍ ഒമര്‍ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത പരന്നതിന്റെ തൊട്ടു പിന്നാലെ തന്നെ നടി ഇതു നിഷേധിച്ചതോടെ പലരുടെയും മുഖം കാറ്റു പോയ ബലൂണ്‍ പോലെയായി.

മിയ തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ എത്തിയത്. സംഭവത്തിന്റെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു തന്നെ വ്യക്തമാക്കുന്നു. മിയ ഖലീഫ ‘ചങ്ക്‌സ്2 എന്ന ചിത്രത്തിന്റെ ഭാഗമാകുമെന്നോ ഇല്ലെന്നോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചങ്ക്‌സ് ഒന്നാം ഭാഗം നേടിയ സാമ്പത്തിക വിജയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗം ചെയ്യുന്നതിന് എന്നെ സമീപിച്ച ബോളിവുഡ് നിര്‍മാണ കമ്പനിയാണ് ഇതിനായി ശ്രമം നടത്തുന്നത്. തിരക്കഥയുടെ സംക്ഷിപ്ത രൂപവും കഥാപാത്രത്തിന്റെ ചുരുക്ക വിവരണവും അവര്‍ക്ക് അയച്ചു നല്‍കി. തുടര്‍ ചര്‍ച്ചകള്‍ നടിയുടെ പ്രതിനിധിയുമായി നടക്കുന്നുണ്ട്. ഇനി ഇന്ത്യയിലേക്കില്ലെന്നു മിയയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചാല്‍ സണ്ണി ലിയോണിനെ സമീപിക്കാനാണു തീരുമാനം.

‘ 2015ല്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ഭാഗമാകാന്‍ മിയ ഖലീഫ ഇന്ത്യയിലെത്തും എന്ന പ്രചാരണം ശക്തമായപ്പോള്‍ അതു നിഷേധിച്ച് അവര്‍ ചെയ്ത ട്വീറ്റാണ് നിഷേധ വാര്‍ത്തകളുടെ ആധാരം എന്നും ഒമര്‍ പറഞ്ഞു.പരോക്ഷമായി സണ്ണി ലിയോണിനോടു ബന്ധമുള്ള ചിത്രം കൂടിയാണ് ചങ്ക്‌സ്-2. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ സംഭവവുമായാണ് ബന്ധം. രാജ്യാന്തര തലത്തില്‍ പ്രശസ്തയായ മാദകനടി കൊച്ചിയിലെത്തുകയും അവരെ കാണാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ യാത്ര തിരിക്കുന്നതും അതിനിടയില്‍ സംഭവിക്കുന്ന കോലാഹലങ്ങളുമാണ് ‘ചങ്ക്‌സ്-2’ന്റെ പ്രമേയം. മിയ കലിസ്റ്റ എന്നുകൂടി പേരുള്ള മിയ ഖലീഫ യുഎസ് പൗരത്വമുള്ള ലബനന്‍ വംശജയാണ്.

Related posts