പോണ് സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്ന് ബോളിവുഡിലെ ഹോട്ട് നായിക സണ്ണി ലിയോണി. പോണ് സിനിമാ രംഗത്തുനിന്ന് ബോളിവുഡിൽ ചുവടുറപ്പിച്ച സണ്ണി ലിയോണി, മമ്മൂട്ടി നായകനായ മധുരരാജയിൽ ഐറ്റം നന്പർ ഡാൻസ് ചെയ്തിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡിനു പുറമെ തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിധ്യമാണ് സണ്ണി ലിയോണി.
അർബാസ് ഖാന്റെ ചാറ്റ് ഷോയിൽ ചോദ്യത്തിന് നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരുന്നു. പോണ് നിരോധനം ഭയന്നാണോ ആ മേഖല വിട്ടതെന്ന ചോദ്യത്തിന്, താൻ ദീർഘവീക്ഷണമുള്ള ഒരാളാണെന്നായിരുന്നു സണ്ണി ലിയോണിയുടെ മറുപടി. അത്തരം സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും നടി പറയുന്നു.
സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ തീരുമാനവും എടുക്കാറുളളത്. ആ ഒരു സാഹചര്യത്തിൽ പോണ് സിനിമയിൽ അഭിനയിക്കണമെന്ന തീരുമാനം ശരിയായിരുന്നു. പിന്നീട് മാറ്റങ്ങൾ സംഭവിച്ചു. പിന്നീട് അത് ഉപേക്ഷിച്ച തീരുമാനവും എനിക്ക് ശരിയായി തോന്നി – അഭിമുഖത്തിൽ സംസാരിക്കവേ സണ്ണി ലിയോണി തുറന്നുപറഞ്ഞു.
ഇപ്പോൾ സിനിമകൾക്കു പുറമേ കുടുംബവും നല്ല രീതിയിലാണ് സണ്ണി ലിയോണി മുന്നോട്ടുകൊണ്ടുപോവുന്നത്. ഭർത്താവിനും കുട്ടികൾക്കുമൊപ്പമുളള ചിത്രങ്ങളും വീഡിയോയുമെല്ലാം നടി പങ്കുവയ്ക്കാറുണ്ട്.