സെറ്റില്‍ വെടിയേറ്റ് സണ്ണി ലിയോണ്‍ വീണു ! സണ്ണി എഴുന്നേല്‍ക്കുന്നില്ലെന്നു കണ്ട് പരിഭ്രാന്തരായി സെറ്റിലുള്ളവരെല്ലാം ഓടിക്കൂടി; വീഡിയോ കാണാം…

സണ്ണി ലിയോണിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ സംഭവം ചിരി പടര്‍ത്തുന്നു. തോക്ക് ചൂണ്ടി നില്‍ക്കുന്ന നടന്‍, അയാള്‍ സണ്ണി ലിയോണിന് നേരേ വെടിയുതിര്‍ക്കുന്നു. വെടിയേറ്റ സണ്ണി വീഴുന്നു. കുറെനേരമായിട്ടും സണ്ണി എഴുന്നേല്‍ക്കുന്നില്ല. ഇതോടെ നടനും സംവിധായകനും പരിഭ്രാന്തരായി. ഇതോടെ സെറ്റിലുള്ളവരെല്ലാം സണ്ണിക്ക് ചുറ്റും ഓടിക്കൂടി. ഇവരെല്ലാം പരിഭ്രാന്തരായെന്നറിഞ്ഞതോടെ സണ്ണി ചിരിച്ചുകൊണ്ട് ചാടി എഴുന്നേല്‍ക്കുന്നു.

അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു.വെടിയേറ്റ് വീഴുന്ന വിഡിയോ ആണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി ആദ്യം പങ്കുവച്ചത്. ഇതോടെ ആരാധകരിലും ഇത് ആശങ്കയുണ്ടാക്കി. വിഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി. താന്‍ പറ്റിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി മറ്റൊരു വിഡിയോ നടി പങ്കുവയ്ക്കുകയായിരുന്നു.

Related posts