തന്റെ പൂര്‍വകാലത്തെക്കുറിച്ച് പരാമര്‍ശിച്ച തന്നെ ചിലര്‍ വേട്ടയാടുന്നെന്ന് ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണ്‍. കാനഡയിലെ നീലച്ചിത്ര വിപണിയിലെ മിന്നും താരമായിരുന്ന സണ്ണി ഇപ്പോള്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കാറില്ലെങ്കിലും പഴയകാര്യം ഓര്‍മിച്ച് സണ്ണിയെ വേദനിപ്പിക്കാന്‍ പലരും ശ്രമിക്കുകയാണ്. ഇത്തരം വിമര്‍ശനങ്ങളോട് ശക്തമായിത്തന്നെയാണ് സണ്ണി പ്രതികരിച്ചത്.
കാനഡയില്‍ നീലച്ചിത്ര നിര്‍മാണം അംഗീകരിച്ചിട്ടുള്ള തൊഴിലാണെന്ന് സണ്ണിപറയുന്നു. ആര്‍ക്ക് വേണമെങ്കിലും നീലച്ചിത്രം നിര്‍മിക്കാം, വില്‍ക്കാം. സെക്‌സ് അവിടുത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. പണത്തിനു ബുദ്ധിമുട്ടുള്ളവര്‍ നീലച്ചിത്രത്തില്‍ അഭിനയിക്കുക അവിടെ സാധാരണമാണ്. പക്ഷെ, ഇത്തരം സിനിമകള്‍ കാനഡയില്‍ വിറ്റഴിക്കില്ല. വിദേശങ്ങളിലാണ് നീലച്ചിത്രങ്ങളുടെ വിപണി. തന്റെ കൗമാരപ്രായത്തിലാണ് താന്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതെന്നും. യൗവനം പൂത്തുലയുന്ന സമയമായിരുന്നതിനാല്‍ അതില്‍ തെറ്റൊന്നും കണ്ടില്ലെന്നും സണ്ണി പറയുന്നു.
കാനഡയിലെത്തുന്ന വിദേശികളായ സ്ത്രീകള്‍ നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ അന്നാട്ടിലെ വിഐപികള്‍ അവരുമായി പ്രണയത്തിലാവുകയും ശാരീരികബന്ധം പുലര്‍ത്തുകയും ചെയ്യും. താനും അത്തരം മാര്‍ഗങ്ങളിലൂടെ പണം സമ്പാദിച്ചിട്ടുണ്ടെന്ന് സണ്ണി തുറന്നു പറയുന്നു. കഴിഞ്ഞ കാലത്തെക്കുറിച്ച് തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നു പറഞ്ഞ സണ്ണി, ഇപ്പോള്‍ ബോളിവുഡിലെത്തിയത് കഴിവുകൊണ്ടാണെന്നും വ്യക്തമാക്കി. മുന്‍ നിരതാരങ്ങളായ അമീര്‍ഖാനും ഷാരൂഖ് ഖാനും സണ്ണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായി. സാധാരണയായി നീലച്ചിത്ര നായികമാരുടെ ദാമ്പത്യബന്ധം പരാജയമായിരിക്കും. എന്നാല്‍ സണ്ണിയുടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. ഭര്‍ത്താവ് തന്റെ കണ്‍കണ്ട ദൈവമാണെന്ന് താരം പറഞ്ഞു. ഭര്‍ത്താവിനെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന താരത്തിന്റെ ദാമ്പത്യജീവിതം മറ്റ് താരങ്ങള്‍ക്കും മാതൃകയാണ്. സണ്ണി അഭിനയിച്ച പല നീലച്ചിത്രങ്ങളുടെയും നിര്‍മാതാവ് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു. ഇവര്‍ ഒരുമിച്ചഭിനയിച്ച നീലച്ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.