തനിക്ക് സംഭവിച്ചത് മക്കള്‍ക്ക് സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് സണ്ണി ലിയോണ്‍. തന്നെയും സഹോദരനെയും വഴിതെറ്റാതെ കാത്തുരക്ഷിച്ചത് കുടുംബമാണെന്നും സണ്ണി പറയുന്നു. എല്ലാ വീട്ടിലേയും പോലെ സ്നേഹവും കരുതലും അല്ലറ ചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു.
പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ, പരിഹസിച്ചാലോ, മാനസികമായി വേദനിപ്പിക്കാന്‍ ശ്രമിച്ചാലോ അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ചത് കുടുംബത്തിന്റെ പിന്തുണയാണെന്ന് സണ്ണി പറയുന്നു.
പക്ഷേ എന്റെ 21-ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ആളുകള്‍ വളരെ വൃത്തിക്കെട്ട സന്ദേശങ്ങള്‍ അയക്കാനും വൃത്തികെട്ട രീതിയില്‍ വിമര്‍ശിക്കാനും തുടങ്ങി. അതെന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. പിന്നീട് കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇന്ന് ഞാന്‍ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാനനുഭവിച്ചതു പോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളര്‍ത്തുകയാണ് എന്റെ ലക്ഷ്യം.
ശാരീരികമോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താത്ത രീതിയില്‍ നന്മയുള്ള വ്യക്തികളായി എനിക്കവരെ വളര്‍ത്തണം. എന്റെ കുഞ്ഞുങ്ങള്‍ ആരെയും ചതിക്കില്ല, ആരില്‍ നിന്നും ഒന്നും മോഷ്ടിക്കുകയുമില്ല. അവര്‍ മുതിരുമ്പോള്‍ ചിലപ്പോള്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം.
അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലിടപെടാതെ നല്ല വ്യക്തികളായി അവരെ വളര്‍ത്തുക എന്നതാണ് ഒരു അമ്മ എന്ന നിലയില്‍ തന്റെ കടമയെന്നും സണ്ണി പറയുന്നു.