‘അക്കാര്യം’ പറ്റുമോയെന്ന് സണ്ണിയുടെ ചോദ്യം കേട്ട് മലയാളിയായ സംവിധായകനും നിര്‍മാതാവും ഞെട്ടി ! സണ്ണി ആവശ്യപ്പെട്ട ‘കാര്യം’ നടക്കുമോയെന്ന ആകാക്ഷയില്‍ ആരാധകരും…

സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന എന്ന വാര്‍ത്ത സണ്ണിയെ നെഞ്ചിലേറ്റുന്ന മലയാളി ആരാധകരില്‍ ഉണ്ടാക്കിയ ആവേശം ചെറുതല്ല. രംഗീല എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.സോക്ഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ സണ്ണി തന്നെ പുറത്തു വിട്ടിരുന്നു. ഇതിനിടയ്ക്ക് മമ്മൂട്ടി നായകനാകുന്ന മധുരരാജയില്‍ ഐറ്റം ഡാന്‍സുമായി സണ്ണി എത്തുന്നു എന്ന വിവരവുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത് മലയാള സിനിമയുടെ ഓഫറുമായി എത്തിയവരോട് സണ്ണി ലിയോണ്‍ പറഞ്ഞ കാര്യങ്ങളാണ്. മലയാളത്തില്‍ നിന്ന് ഒരു പ്രമുഖ സംവിധായകനും നിര്‍മ്മാതാവും ഒരു സിനിമയുടെ ചര്‍ച്ചക്കായി സമീപിച്ചപ്പോള്‍ ”ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ പറ്റുമോ?” എന്ന് സണ്ണി ലിയോണ്‍ ചോദിച്ചുവത്രേ. സണ്ണി ലിയോണ്‍ മുഖത്തു നോക്കി ഇക്കാര്യം ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് നിര്‍മാതാവ് ചില സുഹൃത്തുക്കളോടു പറഞ്ഞതായാണ് വിവരം.ലാലേട്ടനും സണ്ണിച്ചേച്ചിയും ഒന്നിച്ചാല്‍ അത് മഹാസംഭവമാകുമെന്നാണ് ആരാധകരുടെ പക്ഷം.

Related posts