ഇന്ത്യന്‍ സിനിമയിലെ മിന്നും താരം സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിംഗിനൊരുങ്ങുന്നതായി പ്രചാരണം.
ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നതെന്ന് വിവരം.
ചിത്രത്തില്‍ നായകന് മലയാളിയായ നിഷാന്ത് സാഗറാണ്. 2006-087 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും.
പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്.
2008ല്‍ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി. പുതിയ വാര്‍ത്ത സണ്ണി ലിയോണ്‍ ആരാധകരെയെല്ലാം ആവേശഭരിതരാക്കിയിരിക്കുകയാണ്.