സിനിമാ താരങ്ങള്‍ക്ക് ഒരു മാസത്തോളം ജോലിയില്ലാതെ ആയാല്‍ വലിയ പ്രശ്നമാകില്ല.
എന്നാല്‍ ഷൂട്ടിംഗ് സെറ്റില്‍ എല്ലാ ദിവസവും എന്നെ പ്രോത്സാഹിപ്പിക്കുകയും ഗുഡ് മോണിംഗ് പറയുകയും ചെയ്യുന്ന ലൈറ്റ് ബോയ്സിന്റെയും സ്പോട് ബോയ്സിന്റെയും അവസ്ഥയാണ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്.
ദിവസവും ഇവിടെ നിന്നു കിട്ടുന്ന പണം കൊണ്ടാകും അവര്‍ കുടുംബം നോക്കുന്നത്. ടെക്നീഷ്യന്മാര്, ഹെയര്‍- മേക്കപ്പ് ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍പ്പെടുന്നവരാണ്.
ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന വര്‍ക്ക് അനുസരിച്ചാവും ഇവര്‍ക്ക് ജോലി. എന്നാല്‍ കാര്യമായ വരുമാനമൊന്നും അവര്‍ക്കില്ല.
മാത്രമല്ല ഈ ഇൻഡസ്ട്രിയെ ഈ രീതിയില്‍ മാറ്റിയത് അവരാണ്. വെറുതെ വീട്ടിലിരിക്കാന്‍ നമുക്കാവും. പക്ഷേ അങ്ങനെ സാധിക്കാത്ത അവരെപ്പോലുള്ളവരാണ് എന്നെ വിഷമിപ്പിക്കുന്നത്.
-സണ്ണി ലിയോണ്‍