ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നു. വി സി വടിവുടെയൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് സണ്ണി അഭിനയിക്കാൻ തയാറെടുക്കുന്നത്. തമിഴിനു പുറമേ, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും. ഇതൊരു ചരിത്രപരമായ യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും. സണ്ണി ലിയോണ്‍ ചിത്രത്തിൽ അതിശക്തയായൊരു രാജ്ഞിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമയാണ്.
തെലുങ്ക് താരം നവ്ദീപ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യും. സണ്ണി ഇതുവരെ ഗ്ലാമർവേഷത്തിലും ഐറ്റം നന്പർ ഡാൻസിലുമൊക്കെയാണ് അഭിനയിച്ചുപോരുന്നത്. ഈ ചിത്രത്തിൽ സണ്ണിക്ക് നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉണ്ട ാകും. സണ്ണിയുടെ ഗ്ലാമറിനേക്കാൾ ഉപരി അവരുടെ അഭിനയമായിരിക്കും ഈ ചിത്രത്തിൽ തുറന്നുകാട്ടുക. ഈ ചിത്രം പുറത്തു വരുന്നതോടെ സണ്ണിയുടെ കരിയറിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയിൽ ചിത്രത്തിന്റെ നിർമാതാവിനോടൊപ്പം പോയി സണ്ണിയെ നേരിൽക്കണ്ട ു. ചിത്രത്തിന്റെ കഥ കേട്ടതും സണ്ണി വല്ലാതെ ത്രില്ലിലായി. അവർ സമ്മതം തന്നു. ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളിലായി ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
കംപ്യൂട്ടർ ഗ്രാഫിക്സിനു ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. പഴയ കാലഘട്ടം ഷൂട്ട് ചെയ്യാൻ സെറ്റിടും. 300 കുതിരകൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട ്. മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ആരെന്ന് വരുന്ന ദിവസങ്ങളിൽ അന്തിമതീരുമാനമെടുക്കും. -സംവിധായകൻ വി സി വടിവുടെയൻ പറഞ്ഞു.