ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിന്റെ മരുമകളാകാന്‍ ഒരുങ്ങുന്നു. പ്രീമിയര്‍ ഫുട്സാല്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള കോബ്രാസിന്റെ സഹ ഉടമയും ബ്രാന്‍ഡ് അംബാസിഡറുമായാണ് താരത്തിന്റെ വരവ്. കൊച്ചി ആസ്ഥാനമായുള്ള ഫുട്സാല്‍ ഫ്രാഞ്ചൈസിയാണ് കേരള കോബ്രാസ്. സണ്ണി ലിയോണ്‍ ടീമിന്റെ സഹഉടമയായെന്ന് പ്രീമിയര്‍ ഫുട്സാലാണ് അറിയിച്ചത്. സെപ്റ്റംബര്‍ 15ന് മുംബൈയിലാണ് പ്രീമിയര്‍ ഫുട്സാലിന്റെ രണ്ടാം സീസണ് തുടങ്ങുന്നത്.
സെപ്റ്റംബര്‍ 17 വരെയുള്ള മത്സരങ്ങള്‍ മുംബൈയിലുണ്ടാകും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ 19 മുതല്‍ ബാംഗ്ലൂര്‍ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനലും ഫൈനലും ദുബായില്‍ ആയിരിക്കും. ഒക്ടോബര്‍ ഒന്നിനാണ് ഫൈനല്‍. മൈതാനത്ത് വമ്പന്‍ താരങ്ങളും ഗ്യാലറിയില്‍ സണ്ണി ലിയോണും ഇത്തവണത്തെ പ്രീമിയര്‍ ഫുട്സാല്‍ കൊഴുപ്പിക്കാനെത്തും.