പോണ് സിനിമകളിലെ താരമായി തുടങ്ങി ബോളിവുഡിന്റെ താരസുന്ദരിയായിമാറിയ സണ്ണി എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നയാളാണ്. എന്നാലും എപ്പോഴും ചിരിച്ച് മാത്രമേ താരത്തെ കണ്ടിട്ടുളളൂ. എന്നാൽ ആദ്യമായി താരം പൊട്ടിത്തെറിച്ചിരിക്കുന്നു. സണ്ണി അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടയാണ് ക്ഷുഭിതയായത്. ഷോയിലെ മത്സരാർഥിയായ ഒരു സ്ത്രീ മറ്റൊരു മത്സരാർഥിയായ യുവാവിനെ സ്ത്രീ എന്ന് വിളിച്ചു.
കാരണം അയാൾ നന്നായി പരദൂഷണം പറയുമെന്നായിരുന്നു യുവതിയുടെ വാദം. ഇതാണ് സണ്ണിയെ ചൊടിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശമാണിതെന്നും, സ്ത്രീകളെക്കുറിച്ച് ഇത്തരത്തിലുളള കാഴ്ചപ്പാടുകൾ മാറണമെന്നും താരം തുറന്നടിച്ചു. ഒടുവിൽ മത്സരാർഥി താരത്തോട് ക്ഷമാപണം നടത്തി.